മണ്ണാര്‍ക്കാട്: മലയോര കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹരിക്കണ മെന്ന് സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി കളത്തില്‍ അബ്ദുല്ല ആവശ്യപ്പെട്ടു. സ്വതന്ത്ര കര്‍ഷക സംഘം മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കണ്‍വെ ന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാരമ്പര്യമായി കൈ മാറി കിട്ടിയതും കൈവശത്തിലുളളതും താമസിച്ചും കൃഷി ചെയ്തും വരുന്ന കര്‍ഷ കരുടെ ഭൂമിയുടെ നികുതി വാങ്ങാതെ വനം വകുപ്പിന്റെ എന്‍.ഒ.സി വേണമെന്ന് പറഞ്ഞ് റവന്യു അധികൃതര്‍ ജനത്തെ മടക്കുകയാണ്. കാലങ്ങളായി ഒടുക്കി വരുന്ന ഭൂനികുതി അടക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ ഭരണ കൂട ത്തോട് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് പടുവില്‍ മൊയ്തീന്‍ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എം. മമ്മദ് ഹാജി, എം.പി.എ ബക്കര്‍ മാസ്റ്റര്‍, മുഹമ്മദാലി ആലായന്‍, യൂസഫ് എളയേടത്ത്, സുലൈമാന്‍, അബൂബ ക്കര്‍ മാസ്റ്റര്‍, മുഹമ്മദ്, കെ.പി.എ മജീദ്, വി.കെ അബൂട്ടി, ഇബ്രാഹീം ഹാജി, യൂസഫ് ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.