മണ്ണാര്‍ക്കാട്: എന്‍.ഷംസുദ്ദീന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് നിയോജ ക മണ്ഡലത്തിലെ വിദ്യാഭ്യാസ ശാക്തീകരണം ലക്ഷ്യമാക്കി നടപ്പാക്കി വരുന്ന ഫ്ളെ യിം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള എക്സലന്‍സ് മീറ്റ് നാളെ രാവിലെ 9 മണിക്ക് നടക്കും. കോടതിപ്പടി എം.പി ഓഡിറ്റോറിയത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയാ കും. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനാകും. മണ്ഡലത്തില്‍ നിന്നും എസ്.എസ്. എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ സമ്പൂര്‍ണ എ പ്ലസ് നേടിയ 798 വിദ്യാര്‍ഥികളെയും നൂറു ശതമാനം വിജയം കൈവരിച്ച 19 വിദ്യാലയങ്ങളെയും നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് ജേതാക്കളായ 92 പേരെയും ചടങ്ങില്‍ അനുമോദിക്കും. ജനപ്രതിനിധി കളും സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും.
ഫ്ളെയിം പദ്ധതിയുടെ ഭാഗമായി നടത്തിയ എന്‍.എം.എം.എസ് പരിശീലനത്തിലൂടെ 92 പേരാണ് പ്രതിവര്‍ഷം 12000 രൂപ വീതം നാലു വര്‍ഷത്തേക്ക് 48000 രൂപ ലഭിക്കുന്ന സ്‌കോളര്‍ഷിപ്പിന് മണ്ഡലത്തില്‍ നിന്നും യോഗ്യരായത്.അട്ടപ്പാടി മേഖലയിലെ എട്ട് ഹൈസ്‌കൂളുകള്‍ ഉള്‍പ്പെടെ 19 വിദ്യാലയങ്ങളില്‍ നൂറ് ശതമാനം വിജയം നേടാനായി. വിവിധ വിദ്യാലയങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി പുതിയ കെട്ടിടങ്ങള്‍, പാചകപ്പുരകള്‍, ശുചിമുറികള്‍, സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, കമ്പ്യൂട്ടര്‍വല്‍ക്ക രണം, സ്‌കൂള്‍ ബസുകള്‍, സ്‌കൂള്‍ – കോളജ് ലൈബ്രറികള്‍ക്ക് പുസ്തകങ്ങള്‍, അംഗന്‍വാ ടികളിലെ കുട്ടികള്‍ക്ക് വിശ്രമിക്കാന്‍ ബെഡുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയിട്ടുണ്ട്.