മണ്ണാര്‍ക്കാട് : ആളുകള്‍ക്ക് ധൈര്യമായി വഴിനടക്കാന്‍ പോലും വയ്യാത്തനിലയില്‍ കോട്ടോപ്പാടത്തെ നിരത്തുകള്‍ കയ്യടക്കി തെരുവുനായക്കൂട്ടം. ടൗണിന്റെ പലഭാഗ ങ്ങളിലായി തമ്പടിക്കുന്ന അമ്പതോളം വരുന്ന തെരുവുനായ്ക്കള്‍ ഭീതിയായി മാറുക യാണ്.
കുമരംപുത്തൂര്‍ – ഒലിപ്പുഴ സംസ്ഥാനപാതയിലൂടേയും, കോട്ടോപ്പാടം തിരുവിഴാംകുന്ന് റോഡിലൂടെയും തെരുവുനായ്ക്കള്‍ നിര്‍ഭയം വിഹരിക്കുകയാണ്. രാവിലെ മദ്റസയി ലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ക്ക് ഇവ പേടിസ്വപ്നമാണ്. കാല്‍നടയാത്രക്കാര്‍ക്കുമാത്ര മല്ല വാഹനയാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയാണ്. ഇരുചക്രവാഹനയാത്രക്കാര്‍ ക്കാണ് ഇതില്‍ വലിയ വെല്ലുവിളി. വാഹനങ്ങള്‍ക്ക് മുന്നിലേക്ക് ചാടറുമുണ്ട്. ഭാഗ്യവശാ ലാണ് പലരും രക്ഷപ്പെടുന്നത്. കടത്തിണ്ണകളിലേക്ക് കയറികിടക്കുന്നതിനാല്‍ വ്യാപാ രികളും പ്രയാസത്തിലാണ്.
രാത്രികാലങ്ങളില്‍ ഗ്രാമ പഞ്ചായത്ത് ഓഫിസിന് മുന്നിലുള്ള പറമ്പാണ് താവളം. പകല്‍ സമയത്ത് മറ്റുഭാഗങ്ങളിലേക്ക് ചേക്കേറും. ടൗണിനേട് ചേര്‍ന്ന് താമസിക്കുന്നവര്‍ക്കും നായകള്‍ ശല്ല്യമാണ്. ഏഴുമാസം മുമ്പ് കോട്ടോപ്പാടം വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ അഞ്ച് പേരെ തെരുവുനായ ആക്രമിച്ചിരുന്നു. ഇതില്‍ കോട്ടോപ്പാടം സ്‌കൂളില്‍ ക്ലാസ്മുറിയില്‍ കയറിയാണ് തെരുവുനായ വിദ്യാര്‍ഥിനിയെ ആക്രമിച്ചത്. അതേസമയം തെരുവുനായ കളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ നിയന്ത്രിക്കാന്‍ മാര്‍ഗങ്ങളില്ലാത്തതാണ് ഗ്രാമപഞ്ചായ ത്ത് അധികൃതര്‍ നേരിടുന്ന പ്രതിസന്ധി. താലൂക്കിലെ തെരുവുനായകളെ വന്ധ്യംകരി ക്കുന്നതിനായി തച്ചമ്പാറയില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എ.ബി.സി. കേന്ദ്രം നിര്‍മിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഇതിനുള്ള നടപടികളിലാണ് അധികൃതര്‍. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ തെരുവുനായശല്ല്യത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.