മണ്ണാര്‍ക്കാട് : ഐ.എന്‍.എല്‍ സ്ഥാപക നേതാവായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ് അനുസ്മരണവും മണ്ണാര്‍ക്കാട്ടെ വിവിധ മേഖലകളില്‍ മാതൃക തീര്‍ത്ത വ്യ ക്തികളെ ആദരിക്കലും എസ്.എസ്.എല്‍.സി, പ്ലസ്ടു ഉന്നത വിജയികള്‍ക്കുള്ള അനുമോ ദനവും നാളെ വൈകിട്ട് നാലുമണിക്ക് കോടതിപ്പടി എമറാള്‍ഡ് ഹാളില്‍ നടക്കും. സം സ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മണ്ഡ ലം പ്രസിഡന്റ് അബ്ദുമാസ്റ്റര്‍ അധ്യക്ഷനാകും.ഡോ.കെ.പി.ശിവദാസന്‍, ഡോ.കെ.എ. കമ്മാപ്പ, ഡോ.ആസ്യനാസര്‍, എം.പുരുഷോത്തമന്‍, അജിത്ത് പാലാട്ട്, കെ.വി.എ.റഹ്മാന്‍, വഹീദ് മാസ്റ്റര്‍, ഹുസൈനാര്‍ മുസ് ലിയാര്‍ എന്നിവരെയാണ് ആദരിക്കുന്നത്. പ്രോഗ്രാം കണ്‍വീനര്‍ കെ.വി.അമീര്‍ ആമുഖ പ്രഭാഷണം നടത്തും. നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വിനോദ്, പിആര്‍.സുരേഷ്, എ.കെ.അബ്ദുല്‍ അസീസ്, ടി.കെ.സുബ്രഹ്മണ്യന്‍, സദകത്തുള്ള പടലത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് രമേശ് പൂര്‍ണ്ണിമ, അബൂബക്കര്‍ ആവണക്കുന്ന്, സുലൈമാന്‍ ഫൈസി, ഐ.എന്‍.എല്‍ നേതാക്കളായ അഷ്‌റഫലി വല്ലപ്പുഴ, റസാഖ് മാനു, പി.വി.ബഷീര്‍ തടുങ്ങിയവര്‍ പങ്കെടുക്കും. വി.ടി.ഉമ്മര്‍ സ്വാഗതവും ഉമ്മര്‍കുട്ടി നന്ദിയും പറയും.
