മണ്ണാര്‍ക്കാട് : ഉപജില്ലയിലെ ശാസ്ത്രഅധ്യാപകര്‍ ഒരുക്കിയ നാടന്‍ഭക്ഷ്യവിഭവങ്ങളുടെ മേള ശ്രദ്ധേയമായി. ആറാംക്ലാസിലെ ആഹാരം ആരോഗ്യത്തിന് എന്ന പാഠഭാഗത്തെ ആസ്പദമാക്കി അധ്യാപകര്‍ തന്നെ തയ്യാറാക്കിയ വിഭവങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. അരയ ങ്ങോട് യൂണിറ്റി സ്‌കൂളില്‍ നടന്ന മേള ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി.അബൂബ ക്കര്‍ ഉദ്ഘാടനം ചെയ്തു. ശാസ്ത്രക്ലാസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് അറിവുനല്‍കുന്നതിന് മുന്നോടിയായി അധ്യാപകര്‍ക്ക് പ്രായോഗിക പരിശീലനത്തിനായി ശാസ്ത്രപരിശീലന ക്ലാസുകളും നടന്നു. പ്രകൃതിസ്‌നേഹം, ആഹാരസ്വയംപര്യാപ്തത എന്നിവയെ മുന്‍നിര്‍ ത്തി വിത്ത്,ചെടി എന്നിവയും കൈമാറി. ഗുണമേന്‍മയുള്ളതും അത്യുല്‍പാദനശേഷി യുള്ളതുമായ സസ്യവര്‍ഗങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന രീതി ബഡ്ഡിങ്, ഗ്രാഫ്റ്റിങ്, ലയറിങ് എന്നിവ നേരില്‍ കണ്ടുമനസ്സിലാക്കാന്‍ ചീരക്കുഴി നഴ്‌സറിയിലേക്ക് പഠനയാത്രയും നടത്തി. ബി.പി.ഒ. കെ.മുഹമ്മദാലി, ലിഷാദാസ്, മോഹനന്‍, മനോജ് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.ശാസ്ത്രപരിശീലനത്തിന് ശിവപ്രസാദ് പാലോട്, കെ.എം.പരമേശ്വരന്‍, ജ്യോതിലക്ഷ്മി എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!