മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഒന്നു മുതല്‍ പത്തുവരെ ക്ലാസു കളിലെ അധ്യാപകരുടെ സ്ഥലംമാറ്റവും നിയമനവും കൈറ്റിന്റെ പരിഷ്‌ക്കരിച്ച സോ ഫ്റ്റ്വെയര്‍ വഴി ഈ വര്‍ഷം മുതല്‍ പൂര്‍ണമായും ‘പേപ്പര്‍ലെസ്’ ആയി മാറിക്കഴിഞ്ഞു. 2007-08 ല്‍ പ്രഥമാധ്യാപകരുടേയും എ.ഇ.ഒ. മാരുടേയും സ്ഥലംമാറ്റത്തിനും നിമനത്തി നും ആണ് ആദ്യമായി ഓണ്‍ലൈന്‍ സംവിധാനം ഐ.ടി.@സ്‌കൂള്‍ (കൈറ്റ്) ഏര്‍പ്പെടു ത്തിയത്. അടുത്ത വര്‍ഷം മുതല്‍ മുഴുവന്‍ അധ്യാപകരുടേയും സ്ഥലംമാറ്റം ഓണ്‍ ലൈനായതോടെ ഈ മേഖലയില്‍ ഇന്ത്യയില്‍ ആദ്യത്തേതും ബൃഹത്തായതുമായ ഇ-ഗവേര്‍ണന്‍സ് സംവിധാനമായി ഇത് മാറിയിരുന്നു. ഇതോടെ പരാതികളും കോടതി വ്യവഹാരങ്ങളും പൂര്‍ണമായും ഒഴിവായി. ഈ വര്‍ഷത്തെ സ്ഥലംമാറ്റവും നിയമ നവു മായി ബന്ധപ്പെട്ട് പതിനാല് ജില്ലകളിലായി 277 പ്രൊവിഷണല്‍ ലിസ്റ്റുകള്‍ ഇതുവരെ പ്രസിദ്ധീകരിച്ചു കഴിഞ്ഞു.
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സമയത്ത് തന്നെ പെന്‍ നമ്പറും മൊബൈല്‍ നമ്പറും നല്‍കുമ്പോള്‍ അധ്യാപകരുടെ വിശദാംശങ്ങള്‍ ‘സമ്പൂര്‍ണ’യില്‍ നിന്നും ലഭ്യമാകും (നേരത്തെ ഈ വിവരങ്ങള്‍ പ്രത്യേകം നല്‍കേണ്ടിയിരുന്നു). അധ്യാപകര്‍ക്ക് അനുബന്ധ രേഖകള്‍ ഓണ്‍ലൈനായി നല്കാം. കഴിഞ്ഞ വര്‍ഷം വരെ ഹാര്‍ഡ് കോപ്പികള്‍ ഡി.ഡി. ഓഫീസിലെത്തിക്കണം. സ്ഥലംമാറ്റം വേണ്ട ഓപ്ഷനുകളുടെ എണ്ണം 10-ല്‍ നിന്നും 20 ആക്കി. സര്‍വീസ് കാലയളവില്‍ സീനിയോരിറ്റിക്ക് പരിഗണിക്കേണ്ടാത്ത കാലയളവും സിസ്റ്റം ഓണ്‍ലൈനായി ക്യാപ്ച്ചര്‍ ചെയ്യും. അപേക്ഷയുടെ എല്ലാ ഘട്ടങ്ങളിലും അധ്യാപകര്‍ക്കുണ്ടാകുന്ന പരാതികള്‍ ഇനി ഓണ്‍ലൈനായി നല്കാം.
നേരത്തെ ഇതും ഫിസിക്കല്‍ ആയി നല്‍കേണ്ടിയിരുന്നു. അതുപോലെ കഴിഞ്ഞ വര്‍ ഷം വരെ ഡി.ഡി.ഇ തലത്തിലുണ്ടായിരുന്ന റീസെറ്റ് ഓപ്ഷന്‍ ഈ വര്‍ഷം മുതല്‍ പ്രഥ മാധ്യാപകര്‍ക്ക് തന്നെ ലഭ്യമാക്കിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ ഏറെ സങ്കീര്‍ണവും പരാ തികള്‍ക്കിടവരുത്തിയിരുന്നതുമായ പ്രയോറിറ്റി റൊട്ടേഷനില്‍ ഈ വര്‍ഷം മുതല്‍ മുന്‍ഗണനയ്ക്കകത്ത് റൊട്ടേഷന്‍ ഏര്‍പ്പെടുത്തി പ്രത്യേക പ്രയോറിറ്റി റാങ്കിംഗ് സംവി ധാനം കൂടി ഏര്‍പ്പെടുത്തി. കഴിഞ്ഞ വര്‍ഷം വരെ പ്രൊവിഷണല്‍ ലിസ്റ്റുകള്‍ ജനറേറ്റ് ചെയ്തിരുന്നത് കൈറ്റിന്റെ സംസ്ഥാന ഓഫീസില്‍ നിന്നായിരുന്നെങ്കില്‍ ഈ വര്‍ഷം അത് പൂര്‍ണമായും ജില്ലകളില്‍ ഡി.ഡി.ഇ. ഓഫീസുകളില്‍ നിന്നാക്കി. ഡി.ഡി.ഇ.മാര്‍ സ്ഥലംമാറ്റ ഉത്തരവ് ജനറേറ്റ് ചെയ്യുന്നതും ഈ വര്‍ഷം മുതല്‍ ഓണ്‍ലൈനായി. പതിനാ യിരത്തോളം അധ്യാപകരാണ് ഈ വര്‍ഷം സ്ഥലംമാറ്റത്തിന് അപേക്ഷിച്ചിട്ടുള്ളത്.
