അലനല്ലൂര്‍ : എടത്തനാട്ടുകര തടിയംപറമ്പ് എസ്.എം.ഇ.സി. സെന്ററില്‍ പ്രവര്‍ത്തി ക്കുന്ന ദാറുല്‍ ഫുര്‍ഖാന്‍ ഹിഫ്‌ള് കോളജില്‍ ഫുട്‌ബോള്‍ പരിശീലനം തുടങ്ങി. ഗോള്‍ 2കെ24 എന്ന പേരിലൊരിക്കുന്ന പരിശീലനത്തില്‍ 5,6,7 ക്ലാസുകളില്‍ നിന്നുള്ള 32 കുട്ടികളാണ് പങ്കെടുക്കുന്നത്. ജഴ്‌സിപ്രകാശനം മാനേജ്‌മെന്റ് പ്രതിനിധി വടക്കന്‍ അബ്ദുഹാജി നിര്‍വഹിച്ചു. അധ്യാപകരായ മുബഷിര്‍ സ്വലാഹി, ഷൗക്കത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
