അലനല്ലൂര്‍ : രോഗത്താല്‍ തളര്‍ന്ന് വീടകങ്ങളില്‍ ജീവിതത്തോട് പൊരുതുന്നവരെ സഹായിക്കാന്‍ മത്സ്യകൃഷിയിലെ വരുമാനം പാലിയേറ്റീവിന് നല്‍കി പാറോക്കോട്ട് കുഞ്ഞമ്മു (42) നന്‍മയുടെ പുതിയപാഠമായി. നിരന്തരം താന്‍ കണ്ടറിഞ്ഞ സങ്കടജീവിത ങ്ങള്‍ക്ക് സാന്ത്വനമേകാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ഈ ചെറുപ്പക്കാരന്‍. ചിരട്ടക്കുളം അലിയങ്ങാടിയില്‍ വര്‍ക്ക് ഷോപ്പ് നടത്തുന്നയാളാണ് കുഞ്ഞമ്മു. കര്‍ഷക നും പാലിയേറ്റീവ് പ്രവര്‍ത്തകനുമാണ്. എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊ സൈറ്റിയുടെ വാഹനത്തില്‍ ഇടയ്ക്ക് ഡ്രൈവറായി പോകാറുണ്ട്. രോഗം പിടിച്ചുലച്ച വരുടെ വിഷമതകളും പ്രയാസങ്ങളും നേരില്‍ അറിഞ്ഞപ്പോഴാണ് ഇവര്‍ക്ക് തന്നാലാ വും വിധം കൈത്താങ്ങേകണമെന്ന് നിശ്ചയിച്ചത്. കഴിഞ്ഞവര്‍ഷം ഉപേക്ഷിക്കപ്പെടുന്ന കുപ്പികള്‍ ശേഖരിച്ച് വില്‍പ്പന നടത്തി 3000 രൂപയോളം പാലിയേറ്റീവിന് നല്‍കിയിരു ന്നു. വര്‍ക്ക് ഷോപ്പിന് അരുകില്‍ വലകെട്ടി ഇപ്പോഴും കുപ്പിശേഖരണം തുടരുന്നുണ്ട്.
കുടുംബസ്വത്തായ ചിരട്ടക്കുളത്തെ ചീറാല ക്വാറിയിലെ കുളത്തില്‍ മത്സ്യം വളര്‍ത്തു മ്പോള്‍ കുഞ്ഞമ്മുവിന് പ്രത്യേക ലക്ഷ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. മൂന്നര ഏക്കറും പത്ത് സെന്റും വരുന്ന ഈ ക്വാറി വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനം നിര്‍ത്തിയതാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി ജൂണ്‍ മാസത്തില്‍ മത്സ്യകൃഷിയ്ക്ക് പാട്ടത്തിനായി നല്‍കാറാണ് പതിവ്. കഴിഞ്ഞവര്‍ഷം പാട്ടമെടുക്കാന്‍ ആരും വരാതിരുന്നപ്പോള്‍ ഒരു വരുമാനമെന്ന നിലയിലാണ് 29,000 രൂപ മുടക്കി 2500 ഓളം മത്സ്യക്കുഞ്ഞുങ്ങളെ കുഞ്ഞ മ്മു നിക്ഷേപിച്ചത്. കട്‌ല, സിലോപ്പിയ, ചേറാന്‍, വാള എന്നിവയാണ് വളര്‍ത്തിയത്. വിളവെ ടുപ്പ് കാലമായപ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ കൃഷിയിലൂടെ ലഭിക്കുന്ന വരുമാന മത്രയും പാലിയേറ്റീവിന് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം എടത്തനാ ട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയേയും അറിയിച്ചു. കഴിഞ്ഞ രണ്ട് ഞായറാഴ്ചക ളിലായി ജനകീയ പങ്കാളിത്തത്തോടെ മത്സ്യക്കൊയ്ത്ത് നടന്നു. രാവിലെ ഏഴിന് തുട ങ്ങി ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വിളവെടുപ്പ് അവസാനിച്ചത്.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു മത്സ്യക്കൊയ്ത്തിലൂടെ പാലിയേറ്റീവിനായി വിഭവ സമാഹരണം നടത്തുന്നത്. ജനകീയ പങ്കാളിത്തത്തോടെ നടന്ന മത്സ്യക്കൊയ്ത്ത് നാടി നും നവ്യാനുഭവമായി. 1,250 കിലോ മത്സ്യമാണ് ലഭിച്ചത്. വിറ്റുകിട്ടിയത് 1,71,967 രൂപയും. ഈ തുക കഴിഞ്ഞ ദിവസം വട്ടമണ്ണപ്പുറത്ത് നടന്ന ചടങ്ങില്‍ വെച്ച് എടത്തനാ ട്ടുകര പാലിയേറ്റീവ് കെയര്‍ സൈസൈറ്റിക്ക് കൈമാറി. എ.മുഹമ്മദ് സക്കീര്‍ അധ്യക്ഷനായി. ഈസ ഹാജി പാറക്കോട്ട്, അബ്ദുസലാം ഹാജി പാറോക്കോട്ട്, ഉമ്മര്‍ ഹാജി, ഉമ്മര്‍പ്പ പാ റോക്കോട്ട്, മമ്മി ഹാജി, മുഹമ്മദ് കുട്ടി, എ.പി.മാനു, മുഫീന ഏനു, നസീര്‍ ബാബു പൂതാ നി, നാസര്‍ കാപ്പുങ്ങല്‍, ഉമ്മര്‍ കുറുക്കന്‍, പി.ജസീര്‍, റഹീസ് എടത്തനാട്ടുകര, റഷീദ് ചതുരാല, സിദ്ദീഖ് മാസ്റ്റര്‍, അലി മഠത്തൊടി, ബഷീര്‍ ചാലിയന്‍, വീരാന്‍കുട്ടി, ടി.കെ. നജീബ്, ടി.കെ.മുസ്തഫ, പി.അലി തുടങ്ങിയവര്‍ പങ്കെടുത്തു. പാലിയേറ്റീവ് പ്രവര്‍ത്തന ങ്ങളുടെ പ്രാധാന്യവും ആവശ്യകതയുമെല്ലാം സമൂഹത്തെ ബോധ്യപ്പെടുത്തു ന്നതിനാ യാണ് വേറിട്ട വിഭവസമാഹരണ രീതി തെരഞ്ഞെടുത്തതെന്ന് പാറോക്കോട്ട് കുഞ്ഞമ്മു പറഞ്ഞു.