മണ്ണാര്‍ക്കാട് : ഭിന്നശേഷി കുട്ടികൾക്ക് അനുയോജ്യമായ രീതിയിൽ ക്ലാസ്സ്മുറികൾ  ഗ്രൗണ്ട് ഫ്‌ളോറു കളിൽ തന്നെ ക്രമീകരിക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തര വായി. സ്‌കൂളിലെ സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ അപര്യാപ്തത അടിയന്തിര മായി പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണം. ഭിന്നശേഷിക്കാരായ കുട്ടി കൾക്ക് അനുയോജ്യ മായ രീതിയിൽ റാമ്പ് റയിൽ പ്രത്യേക പരിഗണന ആവശ്യമു ള്ള കുട്ടികൾക്കുള്ള ടോയ്‌ലറ്റ് മുതലായവ എല്ലാ സ്‌കൂളിലും ഉണ്ടെന്ന്  ഉറപ്പുവരുത്തണമെ ന്നും കമ്മിഷൻ അംഗം എൻ.സുനന്ദ നിദ്ദേശം നൽകി. ഉത്തരവിൻമേൽ സ്വീകരിച്ച നട പടി റിപ്പോർട്ട് കമ്മിഷൻ ചട്ടങ്ങളിലെ ചട്ടം 45 പ്രകാരം 60 ദിവസത്തിനകം സമർപ്പി ക്കാനും പൊതുവി ദ്യാഭ്യാസം തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാർ ക്കും സാമൂഹിക നീതി വകുപ്പ്, എസ്.എസ്.കെ ഡയറക്ടർമാർക്കും കമ്മിഷൻ നിർദ്ദേശം നൽകി. ഭിന്ന ശേഷികുട്ടികൾ നേരിടുന്ന പ്രയാസങ്ങൾ സംബന്ധിച്ച വിവിധ പരാതിക ൾ തീർപ്പാ ക്കിക്കൊണ്ടുള്ളതാണ് കമ്മിഷന്റെ ഉത്തരവ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!