മണ്ണാര്‍ക്കാട് : വോള്‍ട്ടേജ് ക്ഷാമമുള്‍പ്പടെ വൈദ്യുതി പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ കുമരംപുത്തൂരില്‍ പുതിയ 33 കെ.വി. സബ്സ്റ്റേഷന്‍ നിര്‍മിക്കുന്നതിനുള്ള നടപടികള്‍ നീളുന്നു. പദ്ധതിക്ക് അനുയോജ്യമായ സ്ഥലം ലഭ്യമാകാത്തതാണ് നിലവി ലെ തടസം. കുമരംപുത്തൂരിന് പുറമേ കോട്ടോപ്പാടം, തച്ചനാട്ടുകര പഞ്ചായത്തുകള്‍ക്ക് കൂടി ഗുണകരമാകുന്ന പദ്ധതിയാണ് ഭൂമിയില്ലാത്തതിനാല്‍ യാഥാര്‍ത്ഥ്യമാകാന്‍ വൈകുന്നത്. സബ്സ്റ്റേഷന്‍ സ്ഥാപിച്ചാല്‍ ഇടവിട്ടുള്ള വൈദ്യുതിതടസ്സവും വോള്‍ട്ടേജ് ക്ഷാമവും മൂലം ഉപഭോക്താക്കള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും സാധിക്കും. കുമരംപുത്തൂര്‍ – ഒലിപ്പുഴ സംസ്ഥാന പാതയോരത്ത് കല്ല്യാണക്കാപ്പില്‍ പദ്ധതിക്കാവശ്യമായ ഭൂമി കണ്ടെത്തിയെങ്കിലും പൊതുമരാമത്ത് വകുപ്പ് വിട്ട് നല്‍കു ന്നില്ല. ഉയര്‍ന്ന വോള്‍ട്ട് വൈദ്യുതി ലൈനുകള്‍ കടന്ന് പോകുന്നതും വലിയവാഹനങ്ങ ള്‍ക്ക് കടന്നുപോകാനും സാകര്യമുള്ള സ്ഥലമാണ് പദ്ധതിക്ക് വേണ്ടത്. അരിയൂര്‍ പാലത്തിന് സമീപം പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള അഞ്ച് സെന്റ് സ്ഥലം ഇതെല്ലാം ഒത്തിണങ്ങിയതാണ്. 33 കെവി, 11 കെവി വൈദ്യുതി ലൈനുകള്‍ ഇതുവഴി കടന്ന് പോകുന്നുണ്ട്. മാത്രമല്ല വാഹനമെത്താനും സൗകര്യമുണ്ട്. ഇതിനാല്‍ തന്നെ ഈ സ്ഥലം സബ് സ്റ്റേഷന്‍ നിര്‍മിക്കുന്നതിന് അനുയോജ്യമാണെന്ന് കണ്ടെത്തിയ തോടെ സ്ഥലം വിട്ട് കിട്ടുന്നതിനായി കെ.എസ്.ഇ.ബി നിരന്തരശ്രമം നടത്തി. പൊതുമരാ മത്ത് വകുപ്പിന് അപേക്ഷയും നല്‍കി. എന്നാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാ കുമെന്നതിനാല്‍ റോഡിനോട് ചേര്‍ന്നതും പുറമ്പോക്കുമായ സ്ഥലം പതിച്ച് നല്‍കരു തെന്ന 2009ലെ ഉത്തരവ് തടസമാകുമെന്ന് ചൂണ്ടിക്കാട്ടി പരിഗണിച്ചില്ല. പിന്നീട് ഭാവിയി ല്‍ മറ്റുവികസന പ്രവൃത്തികള്‍ നടക്കുമ്പോള്‍സ്ഥലം വിട്ടുനല്‍കണമെന്ന് പൊതുമരാമ ത്ത് വകുപ്പ് നിര്‍ദേശിക്കുകയാണുണ്ടായതെന്ന് അറിയുന്നു. ഇത് സാധ്യമാകില്ലെന്ന് വ്യക്തമായതോടെ കെ.എസ്.ഇ.ബി. പദ്ധതിയ്ക്കായി മറ്റെവിടെയെങ്കിലും സ്ഥലം ലഭ്യ മാവുമോയെന്ന അന്വേഷണത്തിലാണ്. മൂന്ന് പഞ്ചായത്തുകളിലേക്ക് സുഗമമായി വൈ ദ്യുതി വിതരണം ചെയ്യാന്‍ കഴിയുന്ന സബ്സ്റ്റേഷന്‍ പദ്ധതിക്കായി മൂന്നര കോടി രൂപ യാണ് നിര്‍മാണ ചെലവ് കണക്കാക്കിയിട്ടുള്ളത്. സൗജന്യമായി ഭൂമിവിട്ടുകിട്ടി യാല്‍ വേഗത്തില്‍ തന്നെ സബ്സ്റ്റേഷന്‍ സ്ഥാപിക്കാന്‍ കഴിയുമെന്ന് കെ.എസ്.ഇ.ബി. അധികൃ തര്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!