മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരസഭയിലെ വസ്തു നികുതി കുടിശ്ശികയുടെ ഭാരം ജനങ്ങ ളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് ഇടത് കൗണ്‍സിലര്‍ മാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നികുതി കുടിശ്ശികയുടെ വിഷയത്തില്‍ സര്‍ ക്കാര്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് രേഖാമൂലം അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഏതു വിധേനയും പണം പിരിക്കുക എന്നാണ് ചെയര്‍മാന്റെയും ഭരണസമിതിയുടെയും നില പാടെന്ന് ഇവര്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ ജനരോഷം ശക്തമായപ്പോള്‍ ശ്രദ്ധ തിരിച്ചു വിടാനുള്ള പ്രഹസനമാണ് ഇടതുകൗണ്‍സിലര്‍മാര്‍ക്കെതിരെയുള്ള ആരോപണം. അടി സ്ഥാനരഹിതമായ ഇത്തരം ആരോപണങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.
നഗരസഭാ നിയമമനുസരിച്ച് മൂന്നുവര്‍ഷം മുന്‍പുള്ള കുടിശ്ശിക പിരിക്കരുതെന്നിരി ക്കെയാണ് ഭരണ സമിതി ജനദ്രോഹ നടപടി നടത്തുന്നത്. പാതാക്കര മലയില്‍ വികസ നത്തിന്റെ പേരില്‍ ബിനാമി ഭൂമി വാങ്ങിക്കുന്നതിനുള്ള ഫണ്ട് കണ്ടെത്താനാണ് ജന ങ്ങളില്‍ നിന്ന് നിയമവിരുദ്ധമായി പണം ഈടാക്കുന്നത്. വ്യാപാരികളുടെ ലൈസന്‍സ് പുതുക്കുന്നതിലെ സാങ്കേതികത്വം പറയുന്നത് അവസാനിപ്പിക്കണം. കെ സ്മാര്‍ട്ട് ആപ്ലി ക്കേഷനില്‍ ഇതിനാവശ്യമായ മാറ്റം വരുത്തണമെങ്കില്‍ നഗരസഭ രേഖാമൂലം കെ സ്മാര്‍ ട്ടിനെ സമീപിക്കുകയാണ് വേണ്ടതെന്നും ഇടതുകൗണ്‍സിലര്‍മാര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ടി.ആര്‍.സെബാസ്റ്റ്യന്‍, കെ. മന്‍സൂര്‍, സി.പി. പുഷ്പാനന്ദ്, എം. മുഹമ്മദ് ഇബ്രാഹിം, പി.സൗദാമിനി, കെ.ആര്‍. സിന്ധു എന്നിവര്‍ പങ്കെടുത്തു.