മണ്ണാര്‍ക്കാട് : പൊന്നോമനകളുടെ സ്വപ്‌നങ്ങള്‍ക്ക് മനസ്സറിഞ്ഞൊരു പാഠ്യപദ്ധതിയു മായി ഡാസില്‍ അക്കാദമിക്ക് കീഴില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ടൈംകിഡ്‌സ് പ്രീ സ്‌കൂള്‍ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. മണ്ണാര്‍ക്കാടിന്റെ വിദ്യാഭ്യാസ ലോകത്തിന് സമര്‍പ്പിച്ചു. ടൈംകിഡ്‌സിന്റെ കേരളത്തിലെ 82-ാമത്തെയും പാലക്കാട് ജില്ലയിലെ ഏഴാമത്തെയും പ്രീസ്‌കൂളാണ് മണ്ണാര്‍ക്കാട് ആരംഭിച്ചത്. രാജ്യത്താകെ 300ലധികം പ്രീസ്‌കൂളുകളാണ് ടൈംകിഡ്‌സിനുള്ളത്. ഉന്നതനിലവാരമുള്ള പ്രാഥമിക വിദ്യാഭ്യാ സം ഉറപ്പുനല്‍കുന്നു.
രസകരവും ആരോഗ്യകരവും അവിസ്മരണീയവുമാക്കുന്ന തരത്തിലുള്ളതാണ് പഠന സിലബസ്. വൈകാരികവും ക്രിയാത്മകവുമായ വളര്‍ച്ച വര്‍ധിപ്പിക്കുന്ന തരത്തിലു ള്ളതാണ് പഠനപ്രവര്‍ത്തനങ്ങള്‍. കുട്ടികളുടെ സുരക്ഷയ്ക്ക് വിദ്യാലയം ഏറ്റവും മുന്‍ ഗണന കല്‍പ്പിക്കുന്നു. ഓരോ കുട്ടിയ്ക്കും വ്യക്തിഗത ശ്രദ്ധ, മികച്ച അധ്യാപകര്‍, രസകരമായി രൂപകല്‍പ്പന ചെയ്ത ശീതീകരിച്ച ക്ലാസ് മുറികള്‍, അകത്തും പുറത്തും കളിസ്ഥലം, സ്പ്ലാഷ് പൂള്‍, സാന്‍ഡ് പിറ്റ്, ജിംനേഷ്യം തുടങ്ങിയവയെല്ലാം മണ്ണാര്‍ക്കാട്ടെ ടൈംകിഡ്‌സ് പ്രീസ്‌കൂളിലെ സവിശേഷതകളാണ്.
കോടതിപ്പടി കളത്തില്‍ റെസിഡെന്‍ഷ്യല്‍ ഏരിയയിലെ ടൈംകിഡസ് പ്രീസ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഡാസില്‍ അക്കാദമി മാനേജിങ് ഡയറക്ടര്‍ സുമയ്യ ഗഫൂര്‍ അധ്യക്ഷയായി. ഗായിക തീര്‍ത്ഥ സുഭാഷ്, ടൈംകിഡ്‌സ് ഡെപ്യുട്ടി മാനേജര്‍ ആര്‍.ടി.വിവേക് എന്നിവര്‍ മുഖ്യാഥിതിയായിരുന്നു. നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍, സ്ഥിരം സമിതി അധ്യക്ഷ മാസിത സത്താര്‍, മുന്‍ എം.എല്‍.എ കളത്തില്‍ അബ്ദുള്ള, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് പ്രസിഡന്റ് ബാസിത്ത് മുസ്‌ലിം, ജനറല്‍ സെക്രട്ടറി രമേശ് പൂര്‍ണ്ണിമ, ഡാസില്‍ അക്കാദമി മാനേജിഗ് ഡയറക്ടര്‍ ഉമൈബ ഷഹനാസ്, കെ.വി.എ. റഹ്മാന്‍, സി.പി. സുഹൈല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കുട്ടികള്‍ക്കുള്ള സമ്മര്‍ ക്യാംപ് തിങ്കളാഴ്ച തുടങ്ങുമെന്ന് പ്രീസ്‌കൂള്‍ അധികൃതര്‍ അറി യിച്ചു. രണ്ട് മുതല്‍ ആറ് വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് ടൈംകിഡ്‌സ് പ്രീസ്‌കൂളി ല്‍ പ്രവേശനം നല്‍കുന്നത്. പ്ലേ ഗ്രൂപ്പ്, നഴ്‌സറി, പിപി-1, (എല്‍.കെ.ജി), പിപി-2( യു.കെ .ജി.), ഡേ കെയര്‍ എന്നി വിഭാഗങ്ങളിലേക്കുള്ള അഡ്മിഷന്‍ തുടരുന്നതായി മാനേജ്‌മെ ന്റ് അറിയിച്ചു. ഗതാഗതം, ഡേകെയര്‍ സൗകര്യവും ലഭ്യമാണ്. സുരക്ഷിതമായ അടി സ്ഥാന സൗകര്യങ്ങളിലൂടെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം സമ്പന്നമാക്കുന്നതി നാവശ്യായതെല്ലാം ടൈംകിഡ്‌സ് പ്രീസ്‌കൂള്‍ വാഗ്ദാനം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ ക്ക്: 7356256534, 7356138642, 9809694303.