മണ്ണാര്‍ക്കാട് : ഇന്ത്യയിലെ നൂറ് നഗരങ്ങളില്‍ മുന്നൂറ് പ്രീസ്‌കൂളുകളുമായി പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് ജൈത്രയാത്ര തുടരുന്ന ടൈംകിഡ്‌സിന്റെ മോണ്ടിസോറി പ്രീ സ്‌കൂള്‍ മണ്ണാര്‍ക്കാട് നഗരത്തിലും തുറക്കുന്നു. ഫാഷന്‍ ഡിസൈനിംഗ് അധ്യാപക പരിശീലന പഠനമേഖലയിലെ മണ്ണാര്‍ക്കാട്ടെ മുന്‍നിര സ്ഥാപനമായ ഡാസില്‍ അക്കാദ മിയുടെ കീഴിലാണ് ടൈംകിഡ്‌സ് പ്രീസ്‌കൂള്‍ കോടതിപ്പടി സ്മാര്‍ട്ട് ബസാറിന് സമീപം കളത്തില്‍ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ ആരംഭിക്കുന്നത്.

ഏപ്രില്‍ 17ന് രാവിലെ 9 മണിക്ക് നടക്കുന്ന ചടങ്ങില്‍ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. സ്‌കൂള്‍ നാടിന് സമര്‍പ്പിക്കുമെന്ന് ഡാസില്‍ അക്കാദമി മാനേജിങ് ഡയറക്ടര്‍മാരായ സുമയ്യ ഗഫൂര്‍, ഉമൈബ ഷഹനാസ് എന്നിവര്‍ അറിയിച്ചു. പിന്നണി ഗായിക തീര്‍ത്ഥ സുഭാഷ്, ടൈം കിഡ്‌സ് ഡെപ്യുട്ടി മാനേജര്‍ ആര്‍.ടി. വിവേക് എന്നിവര്‍ മുഖ്യാഥിക ളാകും. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍, സ്ഥിരം സമിതി അധ്യക്ഷ മാസിത സത്താര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ ചടങ്ങില്‍ പങ്കെടു ക്കും. തുടര്‍ന്ന് സമ്മര്‍ ക്യാംപും ആരംഭിക്കും.

കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം ആരോഗ്യകരവും രസകരവും അവിസ്മരണീയവു മാക്കുന്ന തരത്തിലാണ് ടൈംകിഡ്‌സ് പഠനസിലബസ് ഒരുക്കിയിട്ടുള്ളത്. കുട്ടികളുടെ സുരക്ഷയ്ക്ക ഏറ്റവും മുന്‍ഗണന കല്‍പ്പിക്കുന്നു. ഓരോ കുട്ടിയ്ക്കും വ്യക്തിഗത ശ്രദ്ധ, മികച്ച അധ്യാപകര്‍, രസകരമായി രൂപകല്‍പ്പന ചെയ്ത ശീതീകരിച്ച ക്ലാസ് മുറികള്‍, അകത്തും പുറത്തും കളിസ്ഥലം, സ്പ്ലാഷ് പൂള്‍, സാന്‍ഡ് പിറ്റ്, ജിംനേഷ്യം തുടങ്ങിയ വയെല്ലാം മണ്ണാര്‍ക്കാട്ടെ ടൈംകിഡ്‌സ് പ്രീസ്‌കൂളിലെ സവിശേഷതകളാണ്. വൈകാ രികവും ക്രിയാത്മകവുമായ വളര്‍ച്ച വര്‍ധിപ്പിക്കുന്ന തരത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

പ്ലേ ഗ്രൂപ്പ്, നഴ്‌സറി, പിപി-1, (എല്‍.കെ.ജി), പിപി-2( യു.കെ.ജി.), ഡേ കെയര്‍ എന്നി വിഭാഗങ്ങളിലേക്കുള്ള അഡ്മിഷന്‍ തുടരുന്നതായി മാനേജ്‌മെന്റ് അറിയിച്ചു. രണ്ട് വയസ്സു മുതല്‍ ആറ് വയസ്സുവരെയാണ് പ്രായപരിധി. ഗതാഗതം, ഡേകെയര്‍ സൗക ര്യവും ലഭ്യമാണ്. സുരക്ഷിതമായ അടിസ്ഥാന സൗകര്യങ്ങളിലൂടെ കുട്ടികളുടെ പ്രാ ഥമിക വിദ്യാഭ്യാസം സമ്പന്നമാക്കുന്നതിനാവശ്യായതെല്ലാം ടൈംകിഡ്‌സ് പ്രീസ്‌കൂള്‍ വാഗ്ദാനം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 7356256534, 7356138642, 9809694303.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!