തച്ചമ്പാറ : തച്ചമ്പാറയില്‍ പെട്രോള്‍ പമ്പിന് സമീപത്തെ സ്വകാര്യവ്യക്തിയുടെ പറമ്പി ലെ അടിക്കാടിന് തീപിടിച്ചു. വിവരമറിയിച്ച പ്രകാരം മണ്ണാര്‍ക്കാട് നിന്നുമെത്തിയ അഗ്നിരക്ഷാസേന തീയണച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. തീ പമ്പിന് അമ്പത് മീറ്റര്‍ അടുത്ത് വരെയെത്തിയത് പരിഭ്രാന്തിയ്ക്ക് ഇടയാക്കി. കനത്ത ചൂടിനൊപ്പം ശക്തമായ കാറ്റും തീ ആളിപ്പരാന്‍ കാരണമായി. ഫയര്‍ എഞ്ചിനില്‍ നി ന്നും ഒരേ സമയം രണ്ട് ഭാഗത്തേക്ക് ഹോസ് ഉപയോഗിച്ച് വെള്ളം അടിച്ചാണ് തീ കെടുത്തിയത്. തീ നിയന്ത്രണവിധേയമാക്കാന്‍ അരമണിക്കൂറോളം സേനയ്ക്ക് പ്രവര്‍ത്തിക്കേണ്ടി വന്നു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ കെ.സജിത് മോന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍മാരായ പി.കെ.രഞ്ജിത്ത്, സി.റിജേഷ്, കെ.ശ്രീജേഷ്, ടി.ടി.സന്ദീപ്, ഹോംഗാര്‍ഡ് എന്‍.അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. തീയണക്കുന്ന പ്രവര്‍ത്തനത്തില്‍ നാട്ടുകാരും പങ്കാളികളായി.