മണ്ണാര്‍ക്കാട് : താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വനിതാ വായ നോത്സവം നടത്തി. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.എന്‍.മോഹനന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് വി.അബ്ദുള്ള മാസ്റ്റര്‍ അധ്യക്ഷനായി. കെ.ഹരി ദാസന്‍ മാസ്റ്റര്‍, വസന്തകുമാരി ടീച്ചര്‍, ബിനുടീച്ചര്‍ എന്നിവര്‍ ക്ലാസ്സെടുത്തു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം എം.ഉണ്ണികൃഷ്ണന്‍, താലൂക്ക് കൗണ്‍സില്‍ അംഗങ്ങളായ കെ.ഭാസ്‌കരന്‍, കെ.മോഹനദാസന്‍, എസ്.എസ്.കാളിസ്വാമി, സി.ടി.പ്രിയ, ഇ.അമ്മിണി, കാര്‍ത്തിക, ജോയിന്റ് സെക്രട്ടറി കെ.രവീന്ദ്രനാഥന്‍, കെ.എസ്.ജയന്‍ എന്നിവര്‍ സംസാരിച്ചു.
![](http://unveilnewser.com/wp-content/uploads/2024/03/EDITED-PORTAL-AD-copy-1-1050x252.jpg)