ജിദ്ദ: ജിദ്ദയിലെ പ്രവാസി കൂട്ടായ്മയായ ജിദ്ദ എടത്തനാട്ടുകര എജ്യൂക്കേഷനല്‍ ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. ഷറഫിയ അല്‍റയാന്‍ ഓഡി റ്റോറിയത്തില്‍ നടന്ന മീറ്റില്‍ കുട്ടികളും സ്ത്രീകളുമടക്കം നൂറോളം പേര്‍ പങ്കെടുത്തു. പ്രസിഡന്റ് സി.യഹ്കൂബ് അധ്യക്ഷനായി. മുഖ്യരക്ഷാധികാരികളായ അബ്ദുല്‍ ഖനി, ടി.പി ഷുഹൈബ്, ടി.പി നജീബ്, നൗഷാദ് ഫുജി സ്റ്റാര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സി.പി മുഹമ്മദ് റംഷി, ട്രഷറര്‍ ടി.പി നിസാം, ഷിഹാബുദ്ധീന്‍ എ.പി, സിബ്ഹത്ത് ടി.കെ, കെ.ഫൈസല്‍, സി.അക്ബര്‍, സി.പി സൈഫു, വി.ബാസില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കമ്മിറ്റി വിപുലീകരിക്കുകയും ഭാവി പ്രവര്‍ത്തന ങ്ങള്‍ക്ക് രൂപം നല്‍കുകയും ചെയ്തു.