മണ്ണാര്‍ക്കാട് കോടതിപ്പടി ചോമേരി ഗാര്‍ഡന്‍ ഭാഗത്തെ ജനവാസമേഖലയില്‍ മോഷണ ത്തിനായി എത്തിയ ആള്‍ വീട്ടുകാര്‍ ഒച്ചവെച്ചതോടെ ഓടിരക്ഷപ്പെട്ടു. ചോമേരിയിലെ കല്ലിസ് ഫൈസലിന്റെ വീട്ടിലാണ് ഇന്ന് പുലര്‍ച്ചെ മോഷ്ടാവെത്തിയത്. ഈസമയം അടുക്കളയിലായിരുന്ന ഫൈസലിന്റെ ഭാര്യ ഗ്രില്ലിനടുത്ത് മോഷ്ടാവിനെ കണ്ടപ്പോള്‍ ഒച്ചവെയ്ക്കുകയായിരുന്നു. വീട്ടുകാരെത്തിയപ്പോഴേക്കും ഇയാള്‍ മതില്‍ചാടികടന്ന് ഓടുകയായിരുന്നു. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ വീട്ടിലെ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. വീടും പരിസരവും നിരീക്ഷിച്ചശേഷം മതില്‍ചാടികടന്നെത്തിയ ഇയാള്‍ അടുക്കള ഭാഗത്തേക്ക് എത്തുന്നതും വീട്ടുകാരെ കണ്ടതോടെ വന്നവഴിതന്നെ ഓടിമറയുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. തുടര്‍ന്ന് അയല്‍വാസികളുമെത്തി പരിസര ത്ത് തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. വീട്ടുടമ പൊലിസില്‍ പരാതി നല്‍കി. പ്രദേശത്ത് മറ്റൊരു വീട്ടിലും ഇതിന് മുന്‍പ് മോഷണശ്രമം നടന്നതായി പറയുന്നു. മോഷ്ടാക്കളെ പിടികൂടാന്‍ പൊലിസ് അടിയന്തര നടപടി സ്വീകരിക്കണമെ ന്നും പൊലിസ് പട്രോളിംഗ് ശക്തമാക്കാണമെന്നു ചോമേരി ഗാര്‍ഡന്‍ റസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.പി. അക്ബര്‍, സെക്രട്ടറി അസ്്‌ലം അച്ചു എന്നിവര്‍ ആവശ്യപ്പെട്ടു.