മണ്ണാര്‍ക്കാട് : നഗരസഭ ബസ് സ്റ്റാന്‍ഡിലെ വഴിയിടം പൊതുശൗചാലയത്തിലെ മലിന ജലം സൗജന്യമായി സംസ്കരിക്കാന്‍ സൗകര്യമൊരുക്കിയതിന് ന്യൂ അല്‍മ ആശുപത്രി യെ പ്രശംസിച്ച് നഗരസഭ. പ്രശംസാപത്രം നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍ ആശുപത്രി മാനേജിംങ് ഡയറക്ടര്‍ ഡോ.കെ.എ. കമ്മാപ്പയ്ക്ക് കൈമാറി. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ ഷെഫീഖ് റഹ്മാന്, ഹംസ കുറുവണ്ണ, കൗണ്‍സിലര്‍ മുജീബ് ചോലോത്ത്, ഹോസ്പിറ്റല്‍ ജനറല്‍ മാനേജര്‍ സി.എം.സബീറലി, തുടങ്ങിയവര്‍ പങ്കെടുത്തു. മാലിന്യടാങ്കുകള്‍ നിറഞ്ഞതിനെ തുടര്‍ന്ന് ഒരാഴ്ചക്കാലത്തോളം പൊതു ശൗചാലയം അടച്ചിട്ടിരുന്നു. ഇതോടെ ബസ് സ്റ്റാന്‍ഡിലെത്തുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ദുരിതത്തിലായി. സെപ്റ്റേജ് മാലിന്യം സംസ്കരിക്കാന്‍ മറ്റുമാര്‍ഗങ്ങളില്ലാതെ ബുദ്ധിമുട്ടിയ നിര്‍ണ്ണായക ഘട്ടത്തിലാണ് ന്യൂ അല്‍മ ആശുപത്രി അധികൃതരുടെ സഹകരണം തേടിയത്. ഒന്നരലക്ഷം ലിറ്റര്‍ മലിനജലം ശുദ്ധീകരിക്കാ ന് ശേഷിയുള്ള അത്യാധുനിക സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റാണ് ആശുപത്രിയിലുള്ളത്. ഒന്നരമാസക്കാലത്തോളമായി പ്ലാന്റ് പ്രവര്‍ത്തിച്ചു വരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച രാ ത്രിയില്‍ പൊതുശൗചാലയത്തിലെ മലിനജലം പ്ലാന്റിലേക്ക് മാറ്റി സംസ്കരിക്കു കയും തുടര്‍ന്ന് തിങ്കളാഴ്ചയോടെ പൊതുശൗചാലയം പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. നിര് ണ്ണായകഘട്ടത്തില് നല്കിയ സഹകരണത്തിന് ആശുപത്രി മാനേജിങ് ഡയറക്ടര്‍ ഡോ. കമ്മാപ്പയ്ക്കും സ്ഥാപനത്തിനും നഗരസഭാ ചെയര്‍മാനും സെക്രട്ട റിയും നന്ദി അറിയിച്ചു.
