മണ്ണാര്‍ക്കാട് : റേഷന്‍ മസ്റ്ററിംഗുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകള്‍ പരിഹ രിക്കാന്‍ എന്‍. ഐ. സിക്കും ഐ. ടി മിഷനും കൂടുതല്‍ സമയം വേണ്ടിവരുന്നതിനാല്‍ സംസ്ഥാനത്തെ റേഷന്‍ മസ്റ്ററിംഗ് നിര്‍ത്തിവച്ചതായി ഭക്ഷ്യമന്ത്രി ജി. ആര്. അനില്‍ അറിയിച്ചു. റേഷന്‍ വിതരണം എല്ലാ കാര്‍ഡുകാര്‍ക്കും സാധാരണ നിലയില്‍ നടക്കും. സാങ്കേതിക തകരാര്‍ പൂര്‍ണമായി പരിഹരിച്ചതായി എന്‍. ഐ. സിയും ഐ. ടി മിഷനും അറിയിച്ച ശേഷം മാത്രമേ മസ്റ്ററിംഗ് പുനരാരംഭിക്കൂ. മുഴുവന്‍ മുന്‍ഗണനാ കാര്‍ഡ് അംഗങ്ങള്‍ക്കും മസ്റ്ററിംഗ് ചെയ്യുന്നതിനാവശ്യമായ സമയവും സൗകര്യവും ഒരുക്കുമെ ന്നും ആശങ്കവേണ്ടെന്നും മന്ത്രി അറിയിച്ചു.
