അഗളി: സംസ്ഥാനത്ത് രണ്ട് വര്‍ഷമായി മുടങ്ങിക്കിടക്കുന്ന പിന്നോക്ക വിഭാഗം വിദ്യാര്‍ ഥികളുടെ ഇ ഗ്രാന്റുകള്‍ ഉടന്‍ വിതരണം ചെയ്യണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സം സ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്രിന്‍ ആവശ്യപ്പെട്ടു. ഇ ഗ്രാന്റുകള്‍ നല്‍കാതെ ആദി വാസി വിദ്യാര്‍ഥികളെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വഞ്ചിക്കുകയാണെന്നാരോ പിച്ച് ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി അഗളി മിനി സിവില്‍ സ്റ്റേഷനുമുന്നില്‍ നടത്തിയ ജന കീയ വിചാരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ ഗ്രാന്റുകള്‍ കാലോചിത മായി വര്‍ധിപ്പിക്കണമെന്നും ഗവേഷക വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പുകള്‍ പ്രതി മാസം നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ല പ്ര സിഡന്റ് കെ.എം സാബിര്‍ അഹ്‌സന്‍ അധ്യക്ഷനായി. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ എക് സിക്യുട്ടിവ് അംഗം ബാബു തരൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഫ്രറ്റേണിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി അസ്‌ന, ജില്ലാ സെക്രട്ടറിയേറ്റ് അംഗം റസീന, ജില്ലാ വൈസ് പ്രസിഡന്റ് റഷാദ് പുതുനഗരം, സംസ്ഥാന കാമ്പസ് അസി.സെക്രട്ടറി ടി.എം.ആഷിഖ്, കുലുക്കല്ലൂര്‍ യൂണിറ്റ് പ്രസിഡന്റ് എസ്.കെ.വിഷ്ണു,ഷഹിന്‍ഷാ പാലക്കാട്, നൗഷാദ് മണ്ണൂര്‍, റംല, ആസിം, മീനാക്ഷി, ജ്യോതി, ഇസ്ഹാന്‍, ജാലിബ് ഹനാന്‍, അമീന്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഐടിഡിപി പ്രൊജക്ട് ഓഫിസറെ കണ്ട് ഇഗ്രാന്റ് ഉടന്‍ ലഭ്യമാക്കണമെന്നും അല്ലാത്ത പക്ഷം ്പ്രതിഷേധം ശക്തമാക്കുമെന്നും അറിയിച്ചു.