മണ്ണാര്‍ക്കാട്: കേരള ഖരമാലിന്യ പരിപാലനപദ്ധതിയുടെ ഭാഗമായി കിലയുടെ സഹകര ണത്തോടെ മണ്ണാര്‍ക്കാട് ചെര്‍പ്പുളശ്ശേരി നഗരസഭയിലെ ഹരിതകര്‍മ്മ സേന അംഗങ്ങള്‍ ക്കുള്ള പരിശീലന പരിപാടി മണ്ണാര്‍ക്കാട് തുടങ്ങി. മാലിന്യശേഖരണവും വേര്‍തിരിക്ക ലും, ഗതാഗതം, സംഭരണം, ആരോഗ്യസുരക്ഷ, ഹരിതമിത്രം മൊബൈല്‍ആപ്പ്, കണ ക്കു സൂക്ഷിപ്പ്, നൂതന തൊഴില്‍ സംരംഭവികസനം തുടങ്ങിയ വിഷയങ്ങളില്‍ ശാസ്ത്രീ യ അവബോധം സൃഷ്ടിക്കുക,ഹരിതകര്‍മ്മ സേന പ്രവര്‍ത്തകരുടെ ഒത്തൊരുമ, ആശയ വിനിമയ നൈപുണ്യം, മാലിന്യ സംസ്‌കരണമേഖലയിലെ നിയമങ്ങളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക വഴി പ്രവര്‍ത്തനമികവ് മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യം. മണ്ണാര്‍ക്കാട് നഗരസഭ ഹാളില്‍ നടന്ന പരിപാടി നഗരസഭാ ചെയര്‍മാന്‍ മുഹമ്മദ് ബഷീ ര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ കെ. പ്രസീത അധ്യക്ഷയായി. ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഷെഫീഖ് റഹ്മാന്‍, കെ.എസ്.ഡബ്ല്യു.എം.പി. എന്‍വിയോണ്‍ മെന്റല്‍ എന്‍ജിനീയര്‍ എസ്. അനിത, ആര്‍.ജി.എസ്.എ ശ്രീദേവി, കെ.എസ്.ഡബ്ല്യു. എം.പി. മോണിറ്ററിങ് എക്‌സ്‌പെര്‍ട്ട് നിര്‍മല, കില തീമാറ്റിക് എക്‌സ്‌പെര്‍ട്ട് അഞ്ജു ബാല, ബിബിത ബേബി, ശ്രീജന്യ, മഞ്ജു, പി.ഐ.യു എന്‍ജിനീയര്‍മാരായ സിന്‍സിയ മറിയം, ശ്രുതി മാത്യു, കുടുംബശ്രീ എം.ഇ.സി സരിത എന്നിവര്‍ പങ്കെടുത്തു. മണ്ണാര്‍ക്കാ ട്, ചെര്‍പ്പുളശ്ശേരി നഗരസഭകളിലെ 75 ഹരിതകര്‍മ്മ സേനാ പ്രവര്‍ത്തകര്‍ പരിശീലന ത്തില്‍ പങ്കെടുത്തു. പരിശീലനം വ്യാഴം, വെള്ളിദിവസങ്ങളില്‍ തുടരും.