കൊഴിഞ്ഞാമ്പാറ: മൊബൈല്‍ഫോണും ഒളികാമറയും ഉപയോഗിച്ച് ശൗചാലയത്തില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ചിത്രമെടുത്ത് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കഞ്ചിക്കോട് ചുള്ളിമട കന്നുകുടിയാര്‍ വീട്ടില്‍ ഡി.ആരോഗ്യസ്വാമിയെ (28) ആണ് കൊഴിഞ്ഞാമ്പാറ പൊലിസ് അറസ്റ്റു ചെ യ്തത്.

കഞ്ചിക്കോട്ടുള്ള വീടും സ്ഥലവും വിറ്റ് ഒരുവര്‍ഷത്തോളമായി പഴണിയാര്‍പാളയത്താ ണ് ഇയാള്‍ താമസിക്കുന്നത്. പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും ഒളി ഞ്ഞിരുന്ന പകര്‍ത്തിയശേഷം സാമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. പി ന്നീട് വ്യാജ ഫോണ്‍നമ്പറുകള്‍ ഉപയോഗിച്ച് രാത്രിയില്‍ പെണ്‍കുട്ടികളെ ഫോണില്‍ വീഡിയോകോള്‍ ചെയ്ത് നഗ്നതപ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെട്ടതായും പൊലിസ് പറ ഞ്ഞു. പെണ്‍കുട്ടികളുടെയും രക്ഷിതാക്കളുടേയും പരാതിയിലാണ് പൊലിസ് കേസെ ടുത്തത്. ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ച ശേഷമായിരുന്നു അറസ്റ്റ്. ഐടി നിയമം, പോക്‌സോ നിയമം, സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയല്‍ തുടങ്ങിയ വകുപ്പകളാണ് ചുമത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ചിത്രങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച ഫോണ്‍, വ്യാജഐഡികള്‍ തുടങ്ങിയവും പൊലിസ് കണ്ടെടുത്തു.

സമൂഹമാധ്യമങ്ങള്‍ വഴി ഇയാള്‍ ഒട്ടേറെപ്പേര്‍ക്ക് അശ്ലീല സന്ദേശം അയച്ചതായും പൊലിസ് പറഞ്ഞു. സി.ഐ.വി.ജയപ്രകാശ്, എസ്.ഐ. ബി.പ്രമോദ്, എ.എസ്.ഐ. എന്‍.സൈറാബാനു, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ എന്‍.സുമതി, സി.രവീഷ്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ പി.ഋഷികേശ്, എം.സനല്‍ തുടങ്ങിയരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!