കോട്ടോപ്പാടം : വിദ്യാര്‍ഥികളുടെ അമ്മമാര്‍ ചേര്‍ന്ന് തയ്യാറാക്കിയ കൂറ്റന്‍ കേക്ക് മുറിച്ച് പുതുവര്‍ഷ പിറവിയെ ആഘോഷമാക്കി തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്‌കൂള്‍. അഞ്ച് അടി നീളവും രണ്ടര അടി വീതിയുമുള്ള കേക്കാണ് നൂര്‍ജഹാന്‍, ഫൈറോസ് ബീഗം, ഖദീജ, റാസ്മി ന ഷറഫ്, സ്മിജിത, സുബിന എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ചത്. 15000 രൂപയോളം ചെലവു വന്നു. ക്രിസ്തുമസിനോടനുബന്ധിച്ച് സ്‌കൂളില്‍ ചേര്‍ന്ന യോഗത്തി ലാണ് വിദ്യാര്‍ഥികളുടെ കേക്ക് നിര്‍മിക്കുന്ന അമ്മമാരുടെ സഹായത്തോടെ കൂറ്റന്‍ കേക്ക് നിര്‍മിക്കാനും പുതുവത്സരാഘോഷത്തിന്റെ ഭാഗമായി മുറിക്കാനും തീരുമാ നമായത്. പ്രധാന അധ്യാപിക ടി.ശാലിനി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സുഭാഷ് ചന്ദ്രന്‍ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.നൂറുല്‍സലാം, ഫസീല സുഹൈല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം മണികണ്ഠന്‍ വടശ്ശേരി, എം.പി.ടി.എ. പ്രസിഡന്റ് പ്രീത, സ്‌കൂള്‍ മാനേജര്‍ സി.പി.ശിഹാബുദ്ധീന്‍, ജയപ്രകാശ്, ശ്രീവത്സന്‍ എന്നിവര്‍ സംസാരിച്ചു. കേക്ക് നിര്‍മിച്ച ആറുപേരെയും ഉപഹാരം നല്‍കി അനുമോ ദിച്ചു.