മണ്ണാര്‍ക്കാട് : ദേശീയപാതയിലൂടെ കടന്നു പോകുന്ന കെ.എസ്.ആര്‍.ടി.സി. ടൗണ്‍ ടു ടൗണ്‍ ബസുകള്‍ക്ക് ചിറയ്ക്കല്‍പടിയില്‍ ഫെയര്‍ സ്റ്റേജ് അനുവദിക്കണമെന്ന് ആവ ശ്യം. ഇത് സംബന്ധിച്ച് പൊതുപ്രവര്‍ത്തകനായ കാഞ്ഞിരപ്പുഴ സ്വദേശി മോന്‍സി തോ മസ് നവകേരള സദസില്‍ നിവേദനം നല്‍കി.
പാലക്കാട് – കോഴിക്കോട് ദേശീയപാതയിലെ പ്രധാന ജംങ്ഷനാണ് ചിറയ്ക്കല്‍പടി. കാഞ്ഞിരപ്പുഴ ഉദ്യാനം, സെന്റ് തോമസ് ഐ.ടി.സി, അസംപ്ഷന്‍ ആശുപത്രി, നഴ്സിങ് സ്‌കൂള്‍, പൊറ്റശ്ശേരി സ്‌കൂള്‍, ഇരുമ്പകച്ചോല, പാലക്കയം, കാരാകുര്‍ശ്ശി, പള്ളിക്കുറുപ്പ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള പ്രധാന ബസ് സ്റ്റോപ്പ് കൂടിയാണ്. ഇവിടെ നിന്നും പാല ക്കാട്ടേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് മണ്ണാര്‍ക്കാട് നിന്നുള്ള ചാര്‍ജാണ് നല്‍കേണ്ടി വരുന്നത്. കൂടാതെ ചിറയ്ക്കല്‍പടിയില്‍ നിന്നും മണ്ണാര്‍ക്കാട്, പെരിന്തല്‍മണ്ണ, മലപ്പുറം, കോഴി ക്കോട് ഭാഗത്തേക്ക് പോകേണ്ട യാത്രക്കാര്‍ക്ക് 12.5 കിലോമീറ്റര്‍ ദൂരത്തിന് അധിക ബസ് ചാര്‍ജും നല്‍കേണ്ടി വരുന്ന സ്ഥിതി വിശേഷമാണ്. ഇത് സാമ്പത്തിക നഷ്ടം വരുത്തു ന്നതായാണ് പരാതി.
ഫെയര്‍ സ്റ്റേജ് അനുവദിച്ചാല്‍ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനപ്രദമാകും. ഫാസ്റ്റ് പാസ ഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ക്ക് ചിറയ്ക്കല്‍പടിയില്‍ ഫെയര്‍ സ്റ്റേജ് ഉള്ളത് പോലെ ടൗണ്‍ ടു ടൗണ്‍ ബസുകള്‍ക്കും അനുവദിക്കണം. കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ ദിനം പ്രതി വന്നുപോകുന്ന നൂറുക്കണക്കിന് സന്ദര്‍ശകര്‍ക്കും ഇത് ഉപകാരപ്രദമാകുമെന്ന് നിവേദനത്തില്‍ പറയുന്നു.