തെങ്കര: ഡിസംബര്‍ രണ്ടിന് കിനാതി ഗ്രൗണ്ടില്‍ നടക്കുന്ന മണ്ണാര്‍ക്കാട് നിയോജക മണ്ഡലം നവകേരള സദസ് വിജയിപ്പിക്കാന്‍ എന്‍.സി.പി തെങ്കര മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. ബ്ലോക്ക് പ്രസിഡന്റ് സദഖത്തുള്ള പടലത്ത് ഉദ്ഘാടനം ചെ യ്തു.മണ്ഡലം പ്രസിഡന്റ് ഉനൈസ് നെചിയോടന്‍ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അം ഗങ്ങളായ പി.സി.ഇബ്രാഹിം ബാദുഷ, പി.സി.ഹൈദരാലി, നാസര്‍ തെങ്കര, ബ്ലോക്ക് പഞ്ചായത്ത് അംഗം ആയിഷാ ബാനു തുടങ്ങിയവര്‍ പങ്കെടുത്തു.
