മണ്ണാര്‍ക്കാട് : ഓടിക്കൊണ്ടിരുന്ന ചരക്ക് ലോറിയില്‍ നിന്നും പുകയും നേരിയതോതില്‍ തീയുമുണ്ടായത് പരിഭ്രാന്തിക്ക് ഇടയാക്കി. വയറുകള്‍ കത്തി നശിച്ചു. പാലക്കാട് -കോഴി ക്കോട് ദേശീയപാതയില്‍ അരിയൂര്‍ പാലത്തിന് സമീപം ഇന്ന് രാവിലെ എട്ടരയോടെയാ യിരുന്നു സംഭവം. തമിഴ്നാട്ടില്‍ നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന ലോ റി. വാഹനത്തില്‍ നിന്നും പുകവരുന്നത് കണ്ട ഡ്രൈവര്‍ ഉടന്‍ ലോറി പാതയോരത്തേ ക്ക് മാറ്റി നിര്‍ത്തിയിടുകയായിരുന്നു. ആപതാമിത്ര വളണ്ടിയര്‍ അനീസ് ഇത് കണ്ട് വിവ രം അഗ്നിരക്ഷാ നിലയത്തില്‍ അറിയിക്കുകയായിരുന്നു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെ സ്ക്യു ഓഫിസര്‍ എസ്.സജിത്ത് മോന്, ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍മാരായ വി. സുരേഷ്കുമാര്‍, ടിജോ തോമസ്, ഒ.എസ്.സുഭാഷ്, വി.സുജീഷ്, ഹോംഗാര്‍ഡ് അനില്‍ കു മാര്‍, ഡ്രൈവര്‍ എം.ആര്.രാഗില്‍ തുടങ്ങിയവരെത്തി വാഹനത്തിലെ ബാറ്ററിബന്ധം വി ച്ഛേദിച്ച് അപകടം ഒഴിവാക്കി.
