കോട്ടോപ്പാടം: ആനപ്പേടിയില്‍ പ്രയാസം പേറുന്ന കര്‍ഷകര്‍ക്ക് ആശ്വാസമായി കുന്തിപ് പാടം മുതല്‍ പൊതുവപ്പാടം വരെ സൗരോര്‍ജ്ജ തൂക്കുവേലി നിര്‍മാണം വനംവകുപ്പ് പൂര്‍ത്തിയാക്കി. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ രണ്ട് കിലോ മീറ്റര്‍ ദൂരത്തില്‍ പതിനഞ്ച് ലക്ഷം രൂപ ചെലവഴിച്ച് സ്വകാര്യ സ്ഥലങ്ങളുടെ അതിരിനോട് ചേ ര്‍ന്ന് വനത്തിലൂടെയാണ് വേലി നിര്‍മിച്ചിട്ടുള്ളത്. കര്‍ണാടകയിലെ നാച്വര്‍ ഫെന്‍സ് എന്ന കമ്പനി ഒരു മാസം കൊണ്ടാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. ഇനി താന്നിക്കുഴി. കുന്തി പ്പാ ടം, മുപ്പതേക്കര്‍, പൊതുവപ്പാടം ഭാഗത്തെ കര്‍ഷകര്‍ക്ക് കാട്ടാനപേടിയില്ലാതെ കഴിയാം. ഇരട്ട ലൈനുകളിലായി നാല് മീറ്റര്‍ ഉയരത്തിലാണ് തൂക്കുവേലി ഉള്ളത്. 98 തൂണുകളുണ്ട്. ഇവയിലേക്കടക്കം വൈദ്യുതി പ്രവഹിക്കും. വേലി ആരംഭിക്കുന്ന കുന്തിപ്പാടത്തും അവ സാനിക്കുന്ന പൊതുവപ്പാടത്തമാണ് ഓരോ സോളാര്‍ പാനല്‍, ബാറ്ററി എന്നിവ സ്ഥാപി ച്ചിട്ടുള്ളത്.
മേഖലയില്‍ കാട്ടാനശല്ല്യം അതിരൂക്ഷമാവുകയും ജനജീവിതം ദുസ്സഹമാവുകയും ചെയ് തതോടെ വനാതിര്‍ത്തിയില്‍ ശാസ്ത്രീയവും ഫലപ്രദവുമായ പ്രതിരോധ സംവിധാനമൊ രുക്കണമെന്ന ആവശ്യം ശക്തമായിരുന്നു. വാളയാര്‍, ധോണി എന്നിവടങ്ങളില്‍ സൗരോര്‍ ജ്ജ തൂക്കേവേലി സംവിധാനം നടപ്പിലാക്കി വിജയിക്കുകയും പദ്ധതിയുടെ കാര്യക്ഷമത വ്യക്തമായതിന്റെയും അടിസ്ഥാനത്തിലാണ് കുന്തിപ്പാടം മേഖലയിലും സൗരോര്‍ജ തൂ ക്കുവേലി സ്ഥാപിച്ചത്. നേരത്തെ കരടിയോട്, ഇരട്ടവാരി പ്രദേശത്ത് കാട്ടാനശല്ല്യം പരി ഹരിക്കുന്നതിനായി മൂന്ന് കിലോ മീറ്റര്‍ തൂക്കുവേലിയും മൂന്നര കിലോ മീറ്റര്‍ സിംഗിള്‍ ലൈന്‍ ഫെന്‍സിംഗും സ്ഥാപിച്ചിരുന്നു. കുരുത്തിച്ചാല്‍ മുതല്‍ അമ്പലപ്പാറ വരെയും പ്രതിരോധസംവിധനമുണ്ട്.
എന്നാല്‍ ഫെന്‍സിംങിലേക്ക് മരങ്ങള്‍ തള്ളിയിട്ട് തകര്‍ത്താണ് കാട്ടാനകള്‍ കൃഷിയിടങ് ങളിലേക്ക് ഇറങ്ങുക. പുതിയ പ്രതിരോധ സംവിധാനത്തില്‍ തൂണുകളിലേക്ക് വരെ വൈ ദ്യുതി പ്രവഹിപ്പിക്കുന്നതിനാല്‍ കാട്ടാനകളെ കാര്യക്ഷമമായി പ്രതിരോധിക്കാന്‍ സാധി ച്ചേക്കും. കുരുത്തിച്ചാല്‍ മുതല്‍ പൊന്‍പാറ വരെ 39 കിലോ മീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന സൈലന്റ് വാലി വനാതിര്‍ത്തിയില്‍ പല ഭാഗങ്ങളിലൂടെയാണ് കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിലേക്കെത്തുന്നത്. ഈ മേഖലയില്‍ കൂടി തൂക്കുവേലി സംവിധാനം യാഥാര്‍ത്ഥ്യമായാല്‍ അലനല്ലൂര്‍, കോട്ടോപ്പാടം, കുമരംപുത്തൂര്‍ പഞ്ചായത്തുകളിലെ മലയോര മേഖലയിലെ കാട്ടാനശല്ല്യത്തിന് പരിഹാരമാകും.
സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തി
കോട്ടാപ്പാടം: കാട്ടാനകളെ പ്രതിരോധിക്കാന്‍ കുന്തിപ്പാടം മുതല്‍ പൊതുവപ്പാടം വരെ വനംവകുപ്പ് നിര്‍മിച്ച സൗരോര്‍ജ്ജ തൂക്കുവേലിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് അഗം നിജോ വര്‍ഗീസ് നിര്‍വ്വഹിച്ചു. മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫിസര്‍ എന്‍.സുബൈര്‍ അധ്യക്ഷനായി. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യുട്ടി റെയ് ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.സുനില്‍കുമാര്‍ സ്വാഗതവും സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ എം.ജെയ്‌സണ്‍ നന്ദിയും പറഞ്ഞു.