പാലക്കാട് : മോട്ടോര്‍ സൈക്കിളില്‍ ബസ് ഇടിച്ച് കല്ലേക്കാട് എ.ആര്‍ ക്യാമ്പിലെ സിവി ല്‍ പോലീസ് ഓഫീസര്‍ മരിച്ച കേസിലെ പ്രതിക്ക് ഒരു വര്‍ഷവും മൂന്ന് മാസവും തട വും 30,500 രൂപ പിഴയും ശിക്ഷ വിധിച്ചു. ബസ് ഡ്രൈവര്‍ മാത്തൂര്‍ സ്വദേശി വാസു(43) വിനെയാണ് ഇന്ത്യന്‍ ശിക്ഷാനിയമം 279, 304 എ വകുപ്പുകള്‍ പ്രകാരം ജില്ലാ ചീഫ് ജുഡീ ഷ്യല്‍ മജിസ്‌ട്രേറ്റ് ശ്രീജ ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം അധികം ശിക്ഷ അനുഭവിക്കണം.2017 മെയ് അഞ്ചിന് രാവിലെ 9.30 ഓടെ കല്ലേക്കാട് എ.ആര്‍ ക്യാമ്പിന് മുന്നില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിവില്‍ പോലീസ് ഓഫീസര്‍ സന്ദീപ് ഓടിച്ചിരുന്ന മോട്ടോര്‍ സൈക്കിളില്‍ വാസു ഓടിച്ചിരുന്ന ബസ് ഇടി ക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് സന്ദീപ് മരിച്ചത്. ട്രാഫിക് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ രവീന്ദ്രനാണ് കേസ് അന്വേഷിച്ചത്. ആകെ 20 സാക്ഷികളാണ് കേസില്‍ ഉണ്ടായിരുന്നത്. പ്രോസിക്യൂഷനുവേണ്ടി പാലക്കാട് ഡെപ്യൂ ട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കെ. ഷീബ ഹാജരായി.