മണ്ണാര്‍ക്കാട് : ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ കലാലയ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ കളില്‍ മണിക്കൂറിന് ഇരുപതു മിനിട്ടു വീതം അധികസമയം അനുവദിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ സര്‍വ്വകലാശാലകളും പ്രൊഫഷണല്‍ കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഈ സമയം ലഭിക്കും. സര്‍ക്കാര്‍ ഡോക്ടര്‍ നല്‍കുന്ന സര്‍ട്ടിഫിക്ക റ്റിന്റെ അടിസ്ഥാനത്തിലാണ് ആനുകൂല്യം നല്‍കുകയെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂ ഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.അര്‍ഹരായവര്‍ക്ക് ആനുകൂല്യം ലഭിക്കാ ന്‍ വേണ്ട നടപടികള്‍ സ്ഥാപന മേധാവികള്‍ സ്വീകരിക്കും. കോളേജ് വിദ്യാഭ്യാസ ഡയ റക്ടര്‍, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍, ഐ.എച്ച്.ആര്‍.ഡി ഡയറക്ടര്‍ എന്നിവര്‍ക്ക് ഇതിനുള്ള നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു.