മണ്ണാര്‍ക്കാട്: ഓണത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ജി ല്ലയില്‍ നടക്കുന്ന സ്പെഷ്യല്‍ സ്‌ക്വാഡ് പരിശോധനയില്‍ നാല് സ്ഥാപനങ്ങള്‍ക്ക് പിഴ അടക്കാന്‍ നോട്ടീസ് നല്‍കിയതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ വി. ഷണ്‍മുഖന്‍ അറിയിച്ചു. 41 സ്ഥാപനങ്ങള്‍ പരിശോധിച്ചതില്‍ ഒരു സ്ഥാപനത്തിന് ന്യൂനതകള്‍ പരിഹരിക്കുന്നതിന് നിര്‍ദേശം നല്‍കി. നാല് നിയമാനുസൃത സാമ്പിളുക ളും 45 നിരീക്ഷണ സാമ്പിളുകളും പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്.ജില്ലയിലെ 12 സര്‍ ക്കിള്‍ പരിധികളിലും പരിശോധനകള്‍ നടത്തുന്നതിനായി മൂന്ന് സ്‌പെഷ്യല്‍ സ്‌ക്വാഡു കളാണ് രൂപീകരിച്ചിട്ടുള്ളത്. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ബേക്കറികള്‍ നിര്‍മ്മാണ യൂണിറ്റുകള്‍, വഴിയോര കച്ചവടസാധനങ്ങള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ പരിശോ ധന തുടരും. പരിശോധനയുടെ ഭാഗമായി പാല്‍, ഭക്ഷ്യ എണ്ണകള്‍, പപ്പടം, പായസം മിക്‌ സ്, ശര്‍ക്കര, നെയ്യ്, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ എന്നീ ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുക ളും ശേഖരിക്കുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!