മണ്ണാര്‍ക്കാട്: വീട്ടുവളപ്പില്‍ വിളയുന്ന പച്ചക്കറികളും വീട്ടില്‍ ഉണ്ടാക്കുന്ന ചില പലഹാ രങ്ങളും മറ്റെന്തായാലും വീട്ടാവശ്യത്തിന് എടുത്ത ശേഷം ബാക്കിയുള്ളത് വില്‍ക്കാന്‍ താത്പര്യമുണ്ടോ? അത്തരം താത്പര്യമുള്ളവര്‍ക്കായി കേരള സ്റ്റാര്‍ട്ടപ്മിഷന്‍ പാലക്കാട് വിഭാഗത്തിന്റെ പിന്‍ന്തുണയോടെ ആരംഭിച്ച ഒരു ആപ്പുണ്ട്. നിയര്‍2മി ആപ്പ്. ഇടനില ക്കാരില്ലാതെ എത്ര കുറഞ്ഞ അളവിലും ഈ ആപ്പിലൂടെ ഉത്പന്നങ്ങള്‍ വില്‍ക്കാം. വടവ ന്നൂര്‍ സ്വദേശി അരുണ്‍ നാരായണന്‍കുട്ടിയും ഭാര്യ രശ്മിയും ചേര്‍ന്നാണ് കുറഞ്ഞ അള വില്‍ ഉത്പന്നങ്ങള്‍ വില്‍ക്കാനും വാങ്ങാനുമുള്ള ഇത്തരത്തിലൊരു ആപ്പ് വികസിപ്പി ച്ചെടുത്തിരിക്കുന്നത്. പച്ചക്കറികള്‍, പഴങ്ങള്‍, പലഹാരങ്ങള്‍, അരി, മുളക്‌പൊടി, മല്ലി പൊടി, കോഴി, മീന്‍ തുടങ്ങിയ എന്തും വില്‍ക്കാനും വാങ്ങാനും സാധിക്കും. ഇടനില ക്കാരില്ലാതെ സ്വന്തം ഉത്പന്നങ്ങള്‍ വില്‍ക്കാമെന്നതാണ് ആപ്പ് കൊണ്ടുള്ള പ്രയോജനം. മലയാളത്തിലും ഇംഗ്ലീഷിലും ആപ്പ് ഉപയോഗിക്കാം. വാങ്ങാനും വില്‍ക്കാനും സൗക ര്യപ്രദമാവുന്ന രീതിയില്‍ ഉത്പന്നങ്ങളെ ഹോം മെയ്ഡ്, കുടുംബശ്രീ, പഴങ്ങള്‍, പച്ചക്കറി കള്‍ എന്നിങ്ങനെ തരം തിരിച്ചാണ് നല്‍കിയിരിക്കുന്നത്.
ആപ്പ് ഉപയോഗരീതി
near2me.app എന്ന് ബ്രൗസറില്‍ കൊടുത്ത് ആപ്പില്‍ പ്രവേശിക്കാം. മൊബൈല്‍ നമ്പര്‍ കൊടുത്ത് ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് ആപ്പ് ലോഗിന്‍ ചെയ്യാം. തുടര്‍ന്ന് ഉത്പന്ന ങ്ങളുടെ വിവരങ്ങള്‍ പോസ്റ്റ് ചെയ്യാം. ഉത്പന്നങ്ങള്‍ എത്ര ചെറിയ അളവിലുള്ളതാണെ ങ്കിലും അവ ചിത്രമെടുത്ത് ആപ്പില്‍ പോസ്റ്റ് ചെയ്യാം. പഴങ്ങളുടെയും പച്ചക്കറികളുടെ യും വില്‍പനക്കുള്ള വില നിലവാരം അറിയാന്‍ വി.എഫ്.പി.സി.കെയുടെ ലിങ്കും ആപ്പില്‍ ലഭ്യമാണ്.
നിയര്‍2മി ആപ്പിന് അടിസ്ഥാന സൗകര്യമൊരുക്കിയത് സ്റ്റാര്‍ട്ടപ് മിഷന്‍
സ്റ്റാര്‍ട്ടപ് മിഷനാണ് നിയര്‍2മി ആപ്പിന് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കിയിട്ടുള്ളത്. സ്റ്റാര്‍ട്ടപ് മിഷന്റെ പാലക്കാട് പോളിടെക്നിക്ക് അഡ്മിന്‍ ബ്ലോക്കിലാണ് നിയര്‍2മി ഓ ഫീസ് പ്രവര്‍ത്തിക്കുന്നത്. പ്രാദേശികമായ സാമ്പത്തിക വികസനം, സ്ത്രീ ശാക്തീകര ണം, സ്വയംപര്യാപ്തമായ സമൂഹം, പ്രാരംഭ സംരംഭകര്‍ക്കുള്ള പ്രോത്സാഹനം തുടങ്ങിയ വ ലക്ഷ്യമിട്ടാണ് ഇത്തരത്തിലൊരു ആശയം വികസിപ്പിച്ചതെന്ന് അരുണ്‍ നാരായണന്‍ കുട്ടി പറയുന്നു. സ്വകാര്യകമ്പനികളില്‍ രാജ്യത്തിനകത്തും പുറത്തുമായി ജോലി ചെ യ്യുകയായിരുന്ന അരുണ്‍ നാട്ടിലെത്തി ജൈവ കൃഷിയിലേക്ക് കടന്നതോടെയാണ് ചെ റുകിട കര്‍ഷകരുടെ പ്രയാസങ്ങള്‍ തിരിച്ചറിയുന്നത്. അതിന് പരിഹാരമായാണ് ഇത്ത രത്തിലൊരു ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.