തിരുവനന്തപുരം: വാഹനങ്ങള്‍ തീപിടിച്ചുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് പഠിക്കാന്‍ സാങ്കേതിക സമിതി രൂപീകരിക്കാന്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷ യില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. യാത്രാ വേളയിലും നിര്‍ത്തിയിടുമ്പോ ഴും വാഹനങ്ങള്‍ അഗ്നിക്കിരയാവുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന സാ ഹചര്യത്തിലാണ് മന്ത്രി ഉന്നത തലയോഗം വിളിച്ചത്.

മനുഷ്യനിര്‍മിതവും യന്ത്ര തകരാറും, പരിസ്ഥിതി പ്രശ്നങ്ങളുമാണ് വാഹനങ്ങളുടെ തീ പിടുത്തത്തിന് കാരണം. 50 ശതമാനത്തിലേറെയും തീപിടുത്തം ഉണ്ടാവുന്നത് ഇലക്ട്രി ക്കല്‍ സര്‍ക്യൂട്ടിന്റെ പ്രശ്നങ്ങള്‍ മൂലമാണെന്ന് യോഗം വിലയിരുത്തി. വാഹനങ്ങളില്‍ അനധികൃത മാറ്റങ്ങള്‍ വരുത്തുന്നതാണ് ഇതിന് പ്രധാന കാരണമെന്ന് സാങ്കേതിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഗുണമേന്മ കുറഞ്ഞ ഉപകരണങ്ങളും ഇലക്ട്രിക് വയറുകളും ഉപ യോഗിച്ചുള്ള അനധികൃത ഓള്‍ട്ടറേഷനുകള്‍ മൂലം വാഹനങ്ങള്‍ അഗ്നിക്കിരയാക്കാനു ള്ള സാധ്യത വര്‍ധിക്കുന്നു. ഇത്തരം അപകടങ്ങളെക്കുറിച്ച് പഠിച്ച് രണ്ട് മാസത്തിനുള്ളി ല്‍ റിപ്പോര്‍ട്ട് നല്‍കാന്‍ റോഡ് സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തില്‍ ഫോറന്‍സി ക് വിഭാഗം മുന്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. സുനില്‍ എസ്.പി, സാങ്കേതിക വിദഗ്ധന്‍ രമേശ് കെ.ജെ, എസ്.സി.എം.എസ് പ്രൊഫസര്‍ ഡോ. മനോജ് കുമാര്‍, ശ്രീചിത്ര എന്‍ജി നീയറിങ് കോളജ് ഓട്ടോമൊബൈല്‍ വിഭാഗം പ്രൊഫസര്‍ ഡോ. കമല്‍ കൃഷ്ണ, ട്രാഫിക് പോലീസ് ഐ.ജി, അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എന്നിവര്‍ അംഗങ്ങളായ സമിതി രൂപീകരിച്ചു.

ഇത്തരം നിയമവിരുദ്ധ പ്രവൃത്തികള്‍ നടത്തുന്ന വര്‍ക്ക്ഷോപ്പ് ഉടമകളെ അപകടങ്ങളു ടെ ഉത്തരവാദികളായി കണക്കാക്കി കര്‍ശന നടപടികള്‍ സ്വീകരിക്കുവാന്‍ മോട്ടോര്‍ വാഹന വകുപ്പിന് മന്ത്രി ആന്റണി രാജു നിര്‍ദ്ദേശം നല്‍കി. യാത്രക്കാരുടെ സുരക്ഷ യ്ക്ക് ഭീഷണിയാകുന്ന ഇത്തരം നിയമവിരുദ്ധ നടപടികള്‍ക്കെതിരെ കണ്ണടയ്ക്കാനാ വില്ലെന്ന് മന്ത്രി പറഞ്ഞു. ഇത്തരം പ്രവൃത്തികളുടെ അപകടസാധ്യതകളെക്കുറിച്ച് വാ ഹനം വാങ്ങുന്നവരെ ബോധവല്‍ക്കരിക്കണമെന്ന് വാഹന വിതരണക്കാരോട് മന്ത്രി നി ര്‍ദേശിച്ചു. ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ്. ശ്രീജി ത്ത്, അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍, പ്രമുഖ വാഹന നിര്‍മ്മാതാ ക്കളുടെയും വിതരണക്കാരുടെയും പ്രതിനിധികള്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!