മണ്ണാര്‍ക്കാട് : തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബി.ജെ.പിയുടെ ആസൂത്രിത അജണ്ട യാണ് ഏക സിവില്‍കോഡെന്നും ഇത് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ വേണ്ടിയാണെന്നും സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി പറഞ്ഞു. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുളള കേന്ദ്രനീക്കത്തിനെതിരെ സി.പി.എം ജില്ലാ കമ്മിറ്റി മണ്ണാര്‍ ക്കാട് സംഘടിപ്പിച്ച ജനകീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
സ്ത്രീകള്‍ക്കു വേണ്ടിയാണ് ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നതെന്നാണ് ബി.ജെ.പി പറയുന്നത്. എന്നാല്‍ സ്ത്രീകളോടും അവരുടെ അവകാശങ്ങളോടും ഒരു മതിപ്പുമി ല്ലാത്ത പാര്‍ട്ടിയാണ് ബി.ജെ.പി. മണിപ്പൂരില്‍ ഇത് കണ്ടതാണ്. സ്ത്രീകള്‍ക്ക് തുല്യ അവ കാശമാണ് വേണ്ടത്. എല്ലാ ഇന്ത്യക്കാര്‍ക്കും തുല്യ അവകാശം വേണം. സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. സ്ത്രീകളുടേയും കുട്ടികളുടെയും അവ കാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്.
മതമൂല്യങ്ങളുടെ തകര്‍ച്ചയാണ് ഏകസിവില്‍ കോഡ് നടപ്പിലായാല്‍ സംഭവിക്കുക. ഏക സിവില്‍കോഡിനെതിരെ ബോധവല്‍ക്കരണങ്ങളും സെമിനാറുകളും നടക്കുന്ന തിനൊപ്പം മതനിരപേക്ഷത സംരക്ഷിക്കാന്‍ ഒന്നാകെ അണിനിരക്കണമെന്നും സുഭാ ഷിണി അലി പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബു അധ്യ ക്ഷനായി. സിപി.ഐ ദേശീയ എക്സിക്യുട്ടിവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍, എന്‍.എന്‍. കൃഷ്ണ ദാസ്, സി.കെ.രാജേന്ദ്രന്‍, കെ.എസ്.സലീഖ, പി.കെ.ശശി, കെ.പ്രേംകുമാര്‍ എം.എല്‍.എ, യു.ടി.രാമകൃഷ്ണന്‍, മതസംഘടനാ നേതാക്കളായ ജി.എം.സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ (സമസ്ത), ഉമര്‍ ഓങ്ങല്ലൂര്‍, റഷീദ് കൊടക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.