മെഡിക്കല്‍ സെന്റര്‍ അയ്യപ്പന്‍കാവില്‍ അസ്ഥിരോഗ വിഭാഗം വിപുലീകരിച്ചു
അലനല്ലൂര്‍: അലനല്ലൂരിലെ മെഡിക്കല്‍ സെന്റര്‍ അയ്യപ്പന്‍കാവില്‍ അസ്ഥിരോഗ വിഭാ ഗം വിപുലീകരിച്ചു.ആശുപത്രിയിലെ ഓര്‍ത്തോപീഡിക് ക്ലിനിക്കില്‍ എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ അസ്ഥിരോഗ വിദഗ്ദ്ധന്റെ സേവനം ലഭ്യമാ കും. സീനിയര്‍ ഓര്‍ത്തോപീഡിക്‌സ് സ്‌പൈന്‍ ആന്‍ഡ് ജോയിന്റ് സര്‍ജന്‍ ഡോ. മാനു വല്‍.വി.ജോസഫ്, കണ്‍സള്‍ട്ടന്റ് ഓര്‍ത്തോ പീഡിക് സര്‍ജന്‍മാരായ ഡോ.കെ.ഇര്‍ഷാദ്, ഡോ.പി.വി.റോഷിത്ത്, ഡോ.കെ.എ.ഹാഫിസ് എന്നിവരാണ് സേവനമനുഷ്ഠിക്കുന്നത്. എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും ഡോ.കെ.എ.ഹാഫിസും, എല്ലാ ചൊവ്വാഴ്ചയും വെള്ളി യാഴ്ചയും ഡോ.കെ.ഇര്‍ഷാദും, എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയും ശനിയാഴ്ചയും ഡോ.പി. വി.റോഷിത്തും രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ക്ലിനിക്കിലെത്തുന്നവരെ ചികിത്സിക്കും. എല്ലാ ചൊവ്വാഴ്ചയും വ്യാഴാഴ്ചയും വൈകിട്ട് അഞ്ച് മണി മുതല്‍ ഏഴ് വരെയാണ് ഡോ.മാനുവല്‍ വി ജോസഫിന്റെ സേവനം ക്ലിനിക്കിലുണ്ടാവുക.
മുട്ടുവേദന, കഴുത്തുവേദന, നടുവേദന, ലളിതമായ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോ ലും സങ്കീര്‍ണമാക്കുന്ന ആര്‍ത്രൈറ്റിസ് ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം ഓര്‍ത്തോ പീഡിക് ക്ലിനിക്കില്‍ പരിഹാരമുണ്ട്. പ്രായമായവര്‍ നേരിടുന്ന വിട്ട് മാറാത്ത വേദന, നടക്കുമ്പോഴോ,നില്‍ക്കുമ്പോഴോ അസ്ഥിരത അനുഭവപ്പെടല്‍ ദൈനംദിന പ്രവര്‍ത്ത നങ്ങള്‍ നടത്താന്‍ ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാണ്.
മാറിയ ജീവിത ശൈലി മൂലം കുട്ടികളില്‍ പോലും നാഡികള്‍ക്കും സന്ധികള്‍ക്കും വേദനയും മറ്റും വ്യാപകമാവുകയാണ്.കൈകാലുകള്‍ സന്ധികള്‍ തുടങ്ങിയ ശരീര ഭാഗങ്ങളില്‍ അസ്വസ്ഥതയില്ലാത്തവര്‍ ചുരുക്കമാണ്. ഇത്തരം വേദനങ്ങള്‍ക്കെല്ലാം വിദഗ്ദ്ധമായ പരിചരണം നല്‍കുന്ന വിധമാണ് മെഡിക്കല്‍ സെന്റര്‍ അയ്യപ്പന്‍കാ വിലെ ഓര്‍ത്തോപീഡിക് ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്. നേരത്തെ അലനല്ലൂരില്‍ എല്ലാദിവസവും അസ്ഥി രോഗവിദഗ്ദ്ധന്റെ സേവനം ലഭ്യമായിരുന്നില്ല. അസ്ഥിരോഗ വിദഗ്ദ്ധന്റെ സേവനം എല്ലാദിവസങ്ങളിലും ലഭ്യമാകണമെന്ന അലനല്ലൂരിന്റെ ആവശ്യം തിരിച്ചറിഞ്ഞാണ് മെഡിക്കല്‍ സെന്റര്‍ അയ്യപ്പാന്‍കാവില്‍ ഓര്‍ത്തോ വിഭാഗം വിപുലീകരിച്ചത്. ലാബ്, ഡിജിറ്റല്‍ എക്‌സറേ, ഫാര്‍മസി, ഇ.സി.ജി തുടങ്ങിയ സൗകര്യങ്ങളും ആശുപത്രിയിലുണ്ട്. ബുക്കിംഗിന് 04924 263 551, 8078 823 551.