മണ്ണാര്‍ക്കാട്: ലോക യുവജന നൈപുണ്യ ദിനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ നൈ പുണ്യ പരിശീലകരുടെ വിപുലമായ വിവരശേഖരണത്തിന് സംസ്ഥാന നൈപുണ്യ വി കസന മിഷനായ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സിന്(കെയ്സ്) രൂപം നല്‍ കി. ജില്ലാ നൈപുണ്യ വികസന സമിതിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ വിവിധ മേഖ ലയിലുള്ള അംഗീകൃത പരിശീലകരുടെ വിവരശേഖരണം തുടരുന്നു. സംസ്ഥാനത്തെ യുവതീ യുവാക്കളില്‍ നൈപുണ്യവും തൊഴില്‍ ശേഷിയും വര്‍ധിപ്പിക്കുന്നതിന് പ്രാപ്ത രായ അധ്യാപകരെയും പരിശീലകരെയും കണ്ടെത്തുകയാണ് രജിസ്ട്രേഷന്‍ ഡ്രൈവി ന്റെ ലക്ഷ്യം. വ്യവസായ മേഖലക്ക് അനുയോജ്യമായ നിലയില്‍ ഹ്രസ്വകാല നൈപു ണ്യ പരിശീലനം നല്‍കുന്നതിന് പര്യാപ്തമായ യോഗ്യതയും പരിചയവുമുള്ള പ്രൊഫഷ ണലുകളുടെ അഭാവം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് വിവരശേഖരണം. രജി സ്ട്രേഷന്‍ ഡ്രൈവും പോര്‍ട്ടലും വഴി ശേഖരിക്കുന്ന പരിശീലകരുടെ വിവരങ്ങള്‍ സെക്ടര്‍ അനുസരിച്ച് തരംതിരിച്ച് തയ്യാറാക്കുന്ന ഡാറ്റാബേസില്‍ നിന്ന് ഡയറക്ടറി ആ യി വെബ് പോര്‍ട്ടലുകളില്‍ പ്രസിദ്ധീകരിക്കും. ഇത്തരത്തില്‍ ഡയറക്ടറി നൈപുണ്യ പരിശീലന മേഖലയിലെ എല്ലാ സ്റ്റേക്ക് ഹോള്‍ഡര്‍മാര്‍ക്കും ലഭ്യമാക്കുകയും ഇതിലൂടെ നൈപുണ്യ പരിശീലനത്തില്‍ ഗുണനിലവാരം വരുത്താനും സാധിക്കും. രജിസ്ട്രേഷന്‍ ഡ്രൈവിലൂടെ പരിശീലകരുടെ എണ്ണം തിരിച്ചറിയാനും അവരുടെ വൈദഗ്ധ്യം വിലയി രുത്താനും മെച്ചപ്പെടുത്തല്‍ ആവശ്യമായ മേഖലകള്‍ മനസിലാക്കാനും കഴിയും. ഈ വിവരങ്ങള്‍ പരിശീലക പരിശീലന(ട്രെയിനിങ് ഫോര്‍ ട്രെയിനര്‍) പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും. രജിസ്റ്റര്‍ ചെയ്യുന്ന പരിശീലകര്‍ക്ക് കെയ്സിന്റെ പരിശീലക പരിശീലന അക്കാദമി വഴി പ്രത്യേക പരിശീലനം നല്‍കും. അംഗീകൃത പരിശീലകര്‍ എന്ന് സാ ക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റും നല്‍കും. https://form.jotform.com/harshakase/trainer-regist ration-form ല്‍ പോര്‍ട്ടലിലേക്കുള്ള പ്രാഥമിക രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. കൂടുതല്‍ വിവരങ്ങള്‍ totacademy@kase.in, kasedistskillcoordinatorpkd1@gmail.com ല്‍ ലഭിക്കും.