മണ്ണാര്‍ക്കാട്: ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ‘ഹരിതം നിര്‍മ്മലം’ പദ്ധതിയുടെ ഭാഗമാ യി വിവിധ യൂണിറ്റുകള്‍ക്ക് കീഴില്‍ സ്‌നേഹാരാമങ്ങള്‍ ഒരുക്കി നാഷണല്‍ സര്‍വീസ് സ്‌കീം. മാലിന്യമുക്ത നവകേരളം ക്യാംപയിന്‍ ഏറ്റെടുത്ത് സംസ്ഥാനത്തെ 3000 കേന്ദ്ര ങ്ങളാണ് സ്‌നേഹാരാമങ്ങളാക്കുക. ഒരു വര്‍ഷം നീളുന്ന പരിപാടിയിലൂടെയാണ് എന്‍. എസ്.എസ് യൂണിറ്റുകള്‍ സ്‌നേഹാരാമങ്ങള്‍ ഒരുക്കുന്നത്. ഓരോ എന്‍.എസ്.എസ് യൂ ണിറ്റും പൊതുജനങ്ങള്‍ അലക്ഷ്യമായി മാലിന്യം നിക്ഷേപിച്ചുകൊണ്ടിരിക്കുന്ന തൊ ട്ടടുത്ത ഏതെങ്കിലും പ്രദേശമോ വൃത്തിഹീനമായി കിടക്കുന്ന പൊതുസ്ഥലമോ ഏ റ്റെടുക്കും. അത് മാലിന്യമുക്ത പ്രദേശമാക്കി പൊതുജനങ്ങള്‍ക്കു ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ മാറ്റിയെടുക്കും. ഗാന്ധിജയന്തി ദിനത്തില്‍ ആരംഭിക്കുന്ന ക്യാം പയിന്‍ 2024 ജനുവരി ഒന്നിന് അവസാനിക്കുന്ന രീതിയിലാണ് ആസൂത്രണം ചെയ്തിരി ക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കൂടിയാലോചിച്ചാകും പ്രദേശം തീരു മാനിക്കുക.ഡിസംബറിലെ എന്‍.എസ്.എസ്.സപ്തദിന ക്യാമ്പുകള്‍ കഴിയുമ്പോഴേക്കും പ്രദേശത്തെ സൗന്ദര്യവത്കരണം പൂര്‍ത്തിയാക്കും. ജനുവരി ഒന്നോടു കൂടി കേരളത്തി ലെ എല്ലാ പ്രദേശങ്ങളും ഒരേ സമയത്ത് ഉദ്ഘാടനം ചെയ്യാനാവണമെന്നാണ് നിര്‍ദ്ദേശി ച്ചിട്ടുള്ളത്. ഓരോ സ്‌നേഹാരാമവും പച്ചത്തുരുത്ത്, ചുമര്‍ചിത്രം, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍, പാര്‍ക്ക്, വിശ്രമ സംവിധാനം, ഇന്‍സ്റ്റലേഷന്‍ എന്നിങ്ങനെ വോളന്റിയര്‍മാരുടെ സര്‍ഗ്ഗാ ത്മകതയുടെ കൂടി പ്രതിഫലനമായി മാറ്റാനാണ് ശ്രമം.