മണ്ണാര്‍ക്കാട്: നഗരത്തിലെ ഹോട്ടലുകളിലും മറ്റു കടകളിലും നഗരസഭ ആരോഗ്യ വി ഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണങ്ങളും നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചു. 14 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 12 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തതായി നഗര സഭാ സെക്രട്ടറി അറിയിച്ചു. നഗരസഭാ പരിധിയിലെ റെയിന്‍ബോ, ഗ്രീന്‍, തനിമ, നന്മ കുടുംബശ്രീ, അച്ചായന്‍സ്, കിഴക്കേപാടന്‍സ് എന്നീ ഹോട്ടലുകളില്‍ നിന്നും തലേ ദിവസം ബാക്കി വന്നതും പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ആഹാരപദാര്‍ഥങ്ങ ള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. റെയിന്‍ബോ, കെ.പി.എം. റസ്റ്റോറന്റ്, അരമന ഹോട്ടല്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് ന്യൂനതാ നോട്ടീസും നല്‍കി. കെ.എസ്. ട്രേഡേഴ്സ്, എസ്.കെ. ട്രേഡേഴ്സ് എന്നീ സ്ഥാപനങ്ങളില്‍ നിന്നും നിരോധിച്ച പ്ലാസ്റ്റിക് പ്ലേറ്റുകള്‍, പേപ്പര്‍ ഇല കള്‍, കപ്പുകള്‍ എന്നിവയും പിടിച്ചെടുത്തു. കോടതിപ്പടി റിലയന്‍സ് സ്മാര്‍ട്ട് ബസാര്‍ സ്ഥാപനത്തിന് പൊതുസ്ഥലത്തേക്ക് മാലിന്യം നിക്ഷേപിച്ചതിന് പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായും അധികൃതര്‍ അറിയിച്ചു. നഗരസഭാ ക്ലീന്‍ സിറ്റി മാനേജര്‍ ഇ.പി.വിസ്മലിന്റെ നിര്‍ദേശാനുസരണം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.അബൂബ ക്കര്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സിദ്ദിഖ്, സുനില്‍ , അനൂപ്, ഫെമില്‍ കെ. വര്‍ഗീസ് എന്നിവരാണ് പരിശോധന നടത്തിയത്. പരിശോധന തുടരുമെന്നും സെക്രട്ടറി അറിയിച്ചു.