മണ്ണാര്‍ക്കാട്: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഗ്രീന്‍ ക്രെഡിറ്റ് പ്രോഗ്രാം കര്‍ഷകര്‍ക്ക് അ നുകൂലമാക്കുന്നതിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് ഒരു ലക്ഷം കത്ത യക്കാന്‍ കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ (കിഫ) ഒരുങ്ങുന്നു. കേന്ദ്രം അനുവദിച്ചിരിക്കുന്ന സമയപരിധിക്കുള്ളില്‍ കിഫയുടെ നിര്‍ദേശങ്ങള്‍ ഉള്‍ ക്കൊള്ളുന്ന കത്തുകളാണ് അയക്കുക. ഓണ്‍ലൈനായും നേരിട്ടും കത്തുകള്‍ അയ ക്കുന്നതിനുള്ള സംവിധാനം ഒരുക്കും. സംസ്ഥാനത്തെ മുഴുവന്‍ കര്‍ഷകരും ഈ അവ സരം പ്രയോജനപ്പെടുത്തി കത്തുകള്‍ അയക്കണമെന്ന് കിഫ ചെയര്‍മാന്‍ അലക്‌സ് ഒഴുകയില്‍ പറഞ്ഞു.
പരിസ്ഥിതി സംരക്ഷണത്തിന് നല്‍കുന്ന സംഭാവനകള്‍ക്ക് ആനുപാതികമായി പ്രതി ഫലം നല്‍കുന്ന നൂതന പദ്ധതിയാണ് ഗ്രീന്‍ ക്രെഡിറ്റ് പ്രോഗ്രാം. നിലവിലുള്ള കാര്‍ബണ്‍ ക്രെഡിറ്റിന്റെ മാതൃകയില്‍ വിപണനം സാധ്യമാക്കുന്ന ഗ്രീന്‍ ക്രെഡിറ്റുകള്‍ കണ്ടെത്ത ലാണ് ജി.പി.സിയുടെ ഉദ്ദേശം. കേന്ദ്ര ഊര്‍ജ്ജമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ രാജ്യ ത്ത് കാര്‍ബണ്‍ ക്രെഡിറ്റ് മാര്‍ക്കറ്റ് നിലവില്‍ വന്നിട്ടുണ്ട്. ഇത്തരം സാധ്യതകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ പദ്ധതിയുടെ സാധ്യതകള്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷയേകുക യാണ്. എന്നാല്‍ കേന്ദ്രം പുറപ്പെടുവിച്ചിരിക്കുന്ന കരടു വിജ്ഞാപനത്തില്‍ വ്യക്തത ആവശ്യമായിട്ടുള്ളതും കര്‍ഷകര്‍ക്ക് പ്രയോജനപ്രദമാകുന്നതുമായ നിര്‍ദേശങ്ങളാണ് കിഫനല്‍കുക. പുതിയ പദ്ധതി കര്‍ഷകവിരുദ്ധമാകാതിരിക്കാനുള്ള ജാഗ്രതയാണ് കിഫയുടെ ഒരു ലക്ഷം കത്തുകളെന്ന് സംസ്ഥാന സമിതി അറിയിച്ചു.