മണ്ണാര്‍ക്കാട് : സുബ്രതോ കപ്പ് മണ്ണാര്‍ക്കാട് സബ്ജില്ലാതല ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 17 ആണ്‍കുട്ടികളുടെ വിഭാഗത്തിലും അണ്ടര്‍ 14 ആണ്‍കുട്ടികളുടെ വിഭാഗത്തിലും മണ്ണാര്‍ക്കാട് എം.ഇ.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചാമ്പ്യന്‍മാരായി.വിജയികളെ സ്‌കൂള്‍ മാനേജ്മെന്റ് സെക്രട്ടറി അക്ബര്‍, പി ടി എ പ്രസിഡന്റ് റഷീദ് മുത്തനില്‍, ഹെഡ് മിസ്ട്രസ് അയിഷാബി, വിനയന്‍, ഫൈസല്‍, ജസീല്‍, റിയാസ്, ജസാര്‍ എന്നിവര്‍ അഭിനന്ദിച്ചു.