മണ്ണാര്‍ക്കാട്: ദേശീയപാതയിലെ നൊട്ടമല വളവില്‍ നിയന്ത്രണം വിട്ട ജീപ്പ് താഴേക്ക് മറി ഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്കേറ്റു. രാമനാട്ടുകര സ്വദേശികളായ ചേളാരി ഉള്ളാടംതുടി റാ സിഖ് (18), ചേലേമ്പ്ര അപ്പാട്ട് വടക്കേക്കര നബീല്‍ ( 18 ), രാമനാട്ടുകര കൊഴുപ്പേക്കാട്ടില്‍ അജ്മല്‍ (28) ചേലേമ്പ്ര കോട്ടയില്‍ ആദില്‍ (20), നെച്ചിക്കാട്ടില്‍ ഷിബിലി (20) എന്നിവര്‍ ക്കാണ് പരിക്കേറ്റത്. കാലിന് സാരമായി പരിക്കേറ്റ ഒരാളെ പെരിന്തല്‍മണ്ണയിലെ സ്വകാ ര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൊലേറോ ജീപ്പ് ഒന്നാം വളവി ല്‍ നിന്നും നിയന്ത്രണംവിട്ട് ഡിവൈഡറും തകര്‍ത്ത ശേഷം രണ്ടാംവളവിലെ റോഡി ലേക്ക് പതിക്കുകയായിരുന്നു. നാട്ടുകാരും മണ്ണാര്‍ക്കാട് പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീപ്പിന് സാരമായ കേടുപാടുകള്‍പറ്റി. മണ്ണാര്‍ക്കാട് അഗ്‌നിരക്ഷാസേനയെത്തി വാഹനഗതാഗ തം തടസപ്പെടാത്ത രീതിയില്‍ ജീപ്പ് റോഡരികിലേക്ക് മാറ്റിയിട്ടു.