മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാര്‍ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് അനു വദിക്കുന്ന ഫണ്ടുകള്‍ ചിലവഴിക്കുന്നതില്‍ കുമരംപുത്തൂര്‍ പഞ്ചായത്ത് ഭരണസമിതി വീഴ്ച വരുത്തുകയാണെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആ രോപിച്ചു. പഞ്ചായത്തിലെ ഗ്രാമീണ റോഡുകള്‍ കാല്‍നട പോലും അസാധ്യമായ തര ത്തില്‍ പൂര്‍ണമായി തകര്‍ച്ച നേരിടുകയാണ്. ഓരോ വര്‍ഷങ്ങളിലും സര്‍ക്കാര്‍ അനുവ ദിക്കുന്ന ഫണ്ടുകള്‍ വിനിയോഗിച്ച് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്താത്താണ് ഇതിന് കാരണം. ഇതിനെതിരെ 17ാം തിയതി സമരസായാഹ്നം സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. ഓരോ വാര്‍ഡിലേയും ഏറ്റവും തകര്‍ച്ച നേരിട്ട റോഡ് കേന്ദ്രീക രിച്ച് വൈകിട്ട് നാലിന് ഒരേ സമയമാണ് സമരം നടക്കുക. 2021-22 സാമ്പത്തിക വര്‍ഷ ത്തില്‍ ഒരു കോടി 17 ലക്ഷം രൂപ സര്‍ക്കാര്‍ റോഡുകളുടെ പുനരുദ്ധാരണത്തിനായി അനുവദിച്ചിരുന്നു.ഇതില്‍ ഏഴ് ലക്ഷം രൂപമാത്രമാണ് ചിലവഴിച്ചത്. പ്രവര്‍ത്തികള്‍ നടക്കാത്തതിനാല്‍ ബാക്കി തുക പാഴാവുകയും ചെയ്തു. ഇതിന്റെ ദുരന്തഫലം സാധാ രണക്കാര്‍ അനുഭവിക്കുകയാണ്. ഇതിനെതിരെ തുടര്‍സമരങ്ങളുമായി മുന്നോട്ട് പോ കും. നാല് വര്‍ഷത്തോളമായി ജനങ്ങള്‍ക്ക് കുടിക്കാനായി വിതരണം ചെയ്യുന്ന വെള്ളം മതിയായ ക്ലോറിനേഷനോ ശുദ്ധീകരണമോ ഇല്ലാതെയാണെന്ന് ഉന്നയിച്ചിരുന്നു. വെ ള്ളം പരിശോധിച്ചിട്ടുണ്ടെന്നും കുഴപ്പമില്ലെന്നുമായിരുന്നു പഞ്ചായത്ത് പറഞ്ഞത്. എന്നാ ല്‍ വെള്ളം ടാങ്കില്‍ നിന്നും ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചപ്പോള്‍ മനുഷ്യശരീര ത്തിന് ഹാനികരമായ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന ഫലമാണ് ലഭിച്ചതെന്നും നേതാ ക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സി.പി.എം കുമരംപുത്തൂര്‍ ലോക്കല്‍ സെക്ര ട്ടറി ഐലക്കര മുഹമ്മദാലി, സി.പി.ഐ ലോക്കല്‍ സെക്രട്ടറി എ.കെ.അബ്ദുല്‍ അസീസ്, ജി.സുരേഷ് കുമാര്‍, സി.കെ.അബ്ദുള്‍ റഹ്മാന്‍, രാജീവ് നടക്കാവില്‍, ടി.പി.മുസ്തഫ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!