മണ്ണാര്‍ക്കാട്: മലബാര്‍ സ്തംഭന സമരത്തിന്റെ ഭാഗമായി എം.എസ്.എഫ് പ്രവര്‍ത്തകര്‍ ദേ ശീയപാത ഉപരോധിച്ചു. പ്രൊഫ.വി.കാര്‍ത്തികേയന്‍ റിപ്പോര്‍ട്ട് പുറത്തുവിടുക, പ്ലസ് വണ്‍ അധിക ബാച്ച് അനുവദിക്കുക, മലബാര്‍ ദേശ അയിത്തം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.മണ്ണാര്‍ക്കാട് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപം നടന്ന സമരം യൂത്ത് ലീഗ് നിയോ ജക മണ്ഡലം പ്രസിഡന്റ് ഷമീര്‍ പഴേരി ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് നിയോജക മണ്ഡലം പ്രസിഡന്റ് ടി.കെ.സഫ്‌വാന്‍ അധ്യക്ഷനായി. ദേശീയ വൈസ് പ്രസിഡന്റ് എം.ടി.അസ്ലം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കെ.യു.ഹംസ, സെക്രട്ടറി ഷൗക്കത്ത് തിരുവിഴാംകുന്ന്, മണ്ഡലം ഭാരവാഹികളായ ആസിഫ്, അജ്മല്‍, ഫവാസ്, സി.എച്ച് ഹാഷിം, ഷാമില്‍, റാഷിഖ്, ഹാഷിം, ആദം, റയീസ്, സഹല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കോങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിറക്കല്‍പ്പടി സെന്റ റില്‍ നടന്ന ദേശീയപാത ഉപരോധ സമരം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.മൊയ്തു ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എം.ടി.ഹക്കീം അധ്യക്ഷനായി. മണ്ഡലം മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗം സി.ടി.അലി, എം.എസ്.എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം സയ്യിദ് നജീബ് തങ്ങള്‍, മണ്ഡലം ഭാരവാഹികളായ ഷെഹിന്‍ നമ്പിയന്‍പടി, മുഷ്താക്ക്, ഇര്‍ഫാന്‍, ഹബീബ്, അന്‍വര്‍ സൈദ് എന്നിവര്‍ സംസാരിച്ചു. മണ്ഡലം ട്രഷറര്‍ ഫാസില്‍ മുണ്ടംപോക്ക് സ്വാഗതവും വൈസ് പ്രസിഡന്റ് ഷഫിഖ് കല്ലാംകുഴി നന്ദിയും പറഞ്ഞു.
