അലനല്ലൂര്‍: അലനല്ലൂരിലെ മെഡിക്കല്‍ സെന്റര്‍ അയ്യപ്പന്‍കാവില്‍ വ്യാഴാഴ്ച ആസ്തമ, അലര്‍ജി, സി.ഒ.പി.ഡി പോസ്റ്റ് കോവിഡ് രോഗനിര്‍ണയ ക്യാംപ് നടക്കും. വൈകീട്ട് നാല് മണി മുതല്‍ ആറ് മണി വരെ നടക്കുന്ന ക്യാംപിന് ആസ്തമ,അലര്‍ജി, ശ്വാസകോശ രോഗ വിദഗ്ദ്ധന്‍ ഡോ.സമീര്‍ ആനക്കച്ചേരി നേതൃത്വം നല്‍കും. ആദ്യം ബുക്ക് ചെയ്യുന്ന നാല്‍ പ്പത് പേര്‍ക്ക് ക്യാംപില്‍ പങ്കെടുക്കാം. 650 രൂപ ചാര്‍ജ് വരുന്ന ശ്വാസകോശ പരിശോധന സ്‌പൈറോമെട്രി ടെസ്റ്റ് സൗജന്യമായിരിക്കും.ഡോക്ടറുടെ പരിശോധന ഫീസ് ഉണ്ടായി രിക്കുമെന്ന് ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു.
ഇടയ്ക്കിടെ ഉണ്ടാകുന്ന ജലദോഷം, ഇടയ്ക്കിടെ ഉണ്ടാകുന്ന തുമ്മല്‍, മൂക്കൊലിപ്പ്, ശ്വാ സംമുട്ടല്‍ അനുഭവപ്പെടല്‍, തുമ്മല്‍ വരുമ്പോള്‍ 10-15 തവണ നീണ്ടുനില്‍ക്കുക, വിട്ടു മാറാത്ത ചുമ (പ്രത്യേകിച്ച് രാത്രി, അല്ലെങ്കില്‍ അതിരാവിലെ), വലിവ് (നെഞ്ചില്‍ നി ന്നും വിസിലടിക്കുന്ന പോലെയുള്ള ശബ്ദത്തോടു കൂടിയ ശ്വാസോച്ഛാസം), അടിക്കടി ഉണ്ടാകുന്ന ശ്വാസംമുട്ടല്‍, കഫക്കെട്ട്, ന്യൂമോണി, നടക്കുമ്പോള്‍ കിതപ്പും, ശ്വാസ തട സ്സം പോലെയുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് ക്യാംപില്‍ പങ്കെടുത്ത് രോഗനിര്‍ണയം നടത്താം.ശ്വാസകോശ രോഗങ്ങള്‍ തുടക്കത്തില്‍ കണ്ടെത്താനായാല്‍ ചികിത്സ എളുപ്പ വും ചിലവ് ചുരുങ്ങിയതുമാണ്. അത് കൊണ്ട് തന്നെ സൗജന്യടെസ്റ്റിനായി ഇന്ന് തന്നെ ബുക്ക് ചെയ്യാമെന്നും ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു.
ശ്വാസകോശത്തിന്റെ പ്രവര്‍ത്തന ക്ഷമത മനസ്സിലാക്കുവാനും ശ്വാസകോശ സംബന്ധ മായ അലര്‍ജി കണ്ടെത്താനും പുകവലിമൂലമുള്ള ശ്വാസകോശ രോഗങ്ങള്‍ കണ്ടെത്തു വാനും ശ്വാസകോശ രോഗങ്ങള്‍ മൂലം ശ്വാസകോശത്തിനുണ്ടായ വീക്കം, കഫക്കെട്ട്, ന്യുമോണിയ, ശ്വാസതടസ്സം എന്നിവ മനസ്സിലാക്കുവാനും വേണ്ടിയാണ് സ്‌പൈറോ മെട്രി ടെസ്റ്റ് നടത്തുന്നത്. ഈ പരിശോധയാണ് ക്യാംപില്‍ സൗജന്യമായി നല്‍കുന്നത്. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല പ്രശ്‌നങ്ങള്‍ നേരിടുന്ന കുട്ടികള്‍ക്കും ക്യാംപില്‍ പങ്കെടുക്കാ മെന്നും ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു.ബുക്കിംഗിന് : 04924 263551, 8078823551.
