അഗളി: പുതൂര്‍ ചാളയൂര്‍ വനമേഖലയ്ക്ക് സമീപം സ്വകാര്യ സ്ഥലത്ത് കാട്ടാനകുട്ടിയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ഏകദേശം രണ്ട് വയസ് പ്രായം മതിക്കുന്ന ആണ്‍ ആന ക്കുട്ടിയാണ് ചരിഞ്ഞത്. ഇന്നലെ രാവിലെ ഊരുകാരാണ് ജഡം കണ്ടത്. കഴിഞ്ഞ ദിവ സം രാത്രി പ്രദേശത്ത് കാട്ടാനക്കൂട്ടമുണ്ടായിരുന്നു. ഇക്കൂട്ടത്തിലുണ്ടായിരുന്ന കുട്ടിയാ നയാണ് ചരിഞ്ഞതെന്നാണ് കരുതുന്നത്. വിവരം വനംവകുപ്പിനെ അറിയിച്ചു. മണ്ണാര്‍ ക്കാട് ഡി.എഫ്.ഒ എം.കെ.സുര്‍ജിത്ത്, അട്ടപ്പാടി റെയഞ്ച് ഓഫിസര്‍ സി.സുമേഷ്, പുതൂര്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ ജീവനക്കാര്‍,പാലക്കാട് ഫ്‌ളയിംഗ് സ്‌ക്വാഡ് ടീം എന്നിവരുടെ സാ ന്നിധ്യത്തില്‍ മുക്കാലിയിലെ വെറ്ററിനറി സര്‍ജന്‍ ജഡം പോസ്റ്റ് മാര്‍ട്ടം നടത്തി. ഹെര്‍പ്പ സ് അണുബാധയാണ് മരണകാരണമെന്നാണ് നിഗമനം. ഹൃദയകോശങ്ങളില്‍ രക്ത സ്രാവമുള്ളതായി കണ്ടെത്തി. നാവിന് നീലകലര്‍ന്ന നിറവും താഴത്തെ താടിയെല്ലില്‍ നീര്‍ക്കെട്ടുമുണ്ടായിരുന്നു.മറ്റ് ബാഹ്യമായ പരിക്കുകളോ വൈദ്യുതാഘാതമേറ്റതിന്റെ ലക്ഷണങ്ങളോ കെണികളോ സമീപം കണ്ടെത്തിയില്ലെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ജഡം സംസ്‌കരിച്ചു.