കോട്ടോപ്പാടം : പഞ്ചായത്തിലെ കച്ചേരിപ്പറമ്പില്‍ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചയോടെ പിലാച്ചുള്ളി പാടത്താണ് കാട്ടാനക്കൂട്ടമെ ത്തിയത്. താളിയില്‍ ഇപ്പുവിന്റെ 50 കവുങ്ങും 10 തെങ്ങും, ഹംസയുടെ 20 കവുങ്ങും, 20 വാഴയും, അബ്ദുള്ളകുട്ടിയുടെ 20 കവുങ്ങും ബുഷ്‌റയുടെ 15 വാഴകളും നശിപ്പിച്ചു. വിവരമറിയിച്ച പ്രകാരം വനംവകുപ്പിന്റെ ആര്‍ആര്‍ടിയെത്തി പടക്കം പൊട്ടിച്ച് ആനകളെ തുരത്താന്‍ ശ്രമിച്ചെങ്കിലും ഇവ പെട്ടെന്ന് കയറിപ്പോകാന്‍ കൂട്ടാക്കിയില്ല. ഏറെ നേരത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് ആനകളെ തുരത്തിയത്. വലിയ തോതില്‍ കാട്ടാനശല്ല്യം നേരിടുന്ന പ്രദേശമാണ് കച്ചേരിപ്പറമ്പ്. സൈലന്റ് വാലി വനമേഖലയില്‍ നിന്നുമെത്തിയ 20ഓളം കാട്ടാനകളടങ്ങുന്ന സംഘം പാണക്കാടന്‍ റിസര്‍വ് വനത്തില്‍ തമ്പടിച്ചിട്ടുള്ളതായി വനംവകുപ്പ് അധികൃതര്‍ പറയുന്നു. വനാതിര്‍ത്തിയിലെ ഫെന്‍ സിംഗിലേക്ക് മരവും മറ്റും തള്ളിയിട്ടാണ് കാട്ടാനകള്‍ ജനവാസ കേന്ദ്രത്തിലേക്കും കൃഷിയിടങ്ങളിലേക്കുമെത്തുന്നത്.