കോട്ടോപ്പാടം: രണ്ട് മാസത്തെ വേനലവധിക്ക് ശേഷം ആഹ്ലാദാരവങ്ങളുമായി പുതി യ അധ്യയന വര്‍ഷത്തെ വരവേറ്റ് വിദ്യാലയങ്ങള്‍.കുട്ടികളും അധ്യാപകരും രക്ഷിതാ ക്കളുമെല്ലാം ചേര്‍ന്ന് പ്രവേശനോത്സവം വര്‍ണാഭമാക്കി. കോട്ടോപ്പാടം പഞ്ചായത്ത്തല പ്രവേശനോത്സവത്തിന് കോട്ടോപ്പാടം കെ.എ.എച്ച് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വേദി യായി.ബാന്റ്‌മേളത്തിന്റെ അകമ്പടിയോടെ നവാഗതരെ അക്ഷരമുറ്റത്തേക്ക് ആനയി ച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശികുമാര്‍ ഭീമനാട് ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ കെ.ടി.അബ്ദുള്ള അധ്യക്ഷനായി.സൗജന്യ പാഠപുസ്തക വിതരണം പി.ടി.എ പ്രസി ഡണ്ട് എ.മുഹമ്മദലിയും പഠനോപകരണ വിതരണം മാനേജര്‍ റഷീദ് കല്ലടിയും നിര്‍വ്വ ഹിച്ചു.പ്രിന്‍സിപ്പാള്‍ എം.പി. സാദിഖ്,പ്രധാനാധ്യാപകന്‍ പി.ശ്രീധരന്‍, മാതൃസംഗമം പ്രസിഡണ്ട് നിത്യ, ടി.സൈനുദ്ദീന്‍,പി.എം.ഷുക്കൂര്‍,വി.പി.സലാഹുദ്ദീന്‍,സലീം അക്കര, ഹമീദ് കൊമ്പത്ത്,സി.അസീസ്,ശ്രുതി ദിനേശ്, സി.എം.അസീസ്, കെ.എം.മുസ്തഫ, പ്രോ ഗ്രാം കണ്‍വീനര്‍ ജി.അമ്പിളി പ്രസംഗിച്ചു.പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്‌ കാരവും നടന്നു.തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!