മണ്ണാര്‍ക്കാട്: മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ സ്‌കൂള്‍ ബസു കളുടെ ഫിറ്റ്നസ് പരിശോധന പുരോഗമിക്കുന്നു. ജില്ലയില്‍ ഇതുവരെ 678 വാഹനങ്ങള്‍ പരിശോധിച്ച് സ്റ്റിക്കര്‍ നല്‍കി. മാനദണ്ഡപ്രകാരമുള്ള ക്രമീകരണങ്ങള്‍ ഒരുക്കാത്ത തിനാല്‍ 37 ഓളം വാഹനങ്ങള്‍ക്ക് ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. ജില്ലയിലാകെ രണ്ടായിരത്തോളം സ്‌കൂള്‍ ബസുകളാണുള്ളത്. ബുധനാഴ്ചക്കുള്ളില്‍ എല്ലാവരും പരി ശോധന നടത്തി സ്റ്റിക്കര്‍ സ്വീകരിക്കണമെന്നും സ്റ്റിക്കര്‍ പതിപ്പിക്കാതെ നിരത്തിലി റങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആര്‍.ടി.ഒ. ടി.എം. ജേഴ്സണ്‍ അറിയിച്ചു.
ജില്ലയിലെ താലൂക്ക്തലത്തിലുള്ള ആര്‍.ടി.ഒ. ഓഫീസുകള്‍ മുഖേനയാണ് പരിശോധന നടക്കുന്നത്. വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് സിസ്റ്റം (വി.എല്‍.ടി.ഡി), സ്പീഡ് ഗവര്‍ണര്‍, എമര്‍ജന്‍സി എക്സിറ്റ്, മൈക്ക് സംവിധാനം എന്നിവയാണ് പരിശോധിക്കുക. പ്രീ-മണ്‍സൂണ്‍ ടെസ്റ്റിന്റെ ഭാഗമായി വാഹനങ്ങളുടെ ടയര്‍, വൈപ്പര്‍, മെക്കാനിക്കല്‍ ഫിറ്റ്നസ് എന്നിവയും പരിശോധിക്കും. എയര്‍ ഹോണ്‍ അനുവദിക്കില്ല. പരമാവധി 50 കിലോ മീറ്റര്‍ വേഗതയിലേ സഞ്ചരിക്കാവൂ. വാഹനങ്ങള്‍ കൃത്യമായി അറ്റകുറ്റപ്പണി നടത്തിയിരിക്കണം.
സ്‌കൂള്‍ ബസുകളില്‍ 12 വയസില്‍ താഴെയുള്ള കുട്ടികളാണെങ്കില്‍ ഒരു സീറ്റില്‍ രണ്ടുപേര്‍ക്ക് ഇരിക്കാനാണ് അനുമതിയുള്ളത്. കുട്ടികളെ നിര്‍ത്തിക്കൊണ്ട് പോക രുത്.വാഹനത്തിന്റെ എല്ലാ വിവരങ്ങളും അടങ്ങിയ രജിസ്റ്റര്‍ സൂക്ഷിക്കണം. കുട്ടി കളുടെ രക്ഷിതാക്കളുടെ പേരും ഫോണ്‍നമ്പറും ഉള്‍പ്പെടെയുള്ള വിവരങ്ങളും രജിസ്റ്ററില്‍ സൂക്ഷിക്കണം. ഓണ്‍ ഡ്യൂട്ടി ബോര്‍ഡ് വാഹനത്തില്‍ പ്രദര്‍ശിപ്പിക്കണം. കൂടാതെ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് വെള്ള നിറത്തിലുള്ള ഷര്‍ട്ടും കറുത്ത പാന്റ്സും യൂണിഫോം നിര്‍ബന്ധമാണെന്നും ആര്‍.ടി.ഒ. പറഞ്ഞു.
ഡ്രൈവര്‍മാര്‍ക്ക് പുറമേ ആയമാരും ബസില്‍ ഉണ്ടായിരിക്കണം. പരിശോധനക്ക് പുറമേ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് പരിശീലന ക്ലാസും നല്‍കുന്നുണ്ട്. നാനൂറോളം ഡ്രൈ വര്‍മാര്‍ക്ക് ഇതുവരെ പരിശീലനം നല്‍കി. എടപ്പാളിലുള്ള ഐ.ഡി.ടി.ആറി(ഇന്‍സ്റ്റിറ്റ്യൂ ട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച്)ലും ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍ കുന്നുണ്ട്. ഇതുവരെ പരിശീലനം ലഭിക്കാത്ത ഡ്രൈവര്‍മാര്‍ക്ക് ഉടന്‍ അതത് ആര്‍.ടി.ഒ ക്ക് കീഴില്‍ പരിശീലനം നല്‍കുമെന്നും റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ടി.എം. ജേഴ്സണ്‍ അറിയിച്ചു.