മണ്ണാര്‍ക്കാട്: സി.കെ.സി.ടി സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ജനപ്രതിനിധികള്‍ ക്കുളള അവകാശ പത്രിക സമര്‍പ്പണം ജില്ലയില്‍ മണ്ണാര്‍ക്കാട് എം എല്‍.എ എന്‍. ഷംസുദ്ദീന് നല്‍കി തുടക്കമിട്ടു.കോളജ് അധ്യാപകരുടെ സര്‍വീസ് ആനുകൂല്ല്യങ്ങള്‍ നിഷേധിക്കുകയും ഡി.എ ഉള്‍പ്പടെയുള്ള അവകാശങ്ങള്‍ അനിശ്ചിതകാലമായി തടഞ്ഞുവെക്കുകയും ചെയ്യുന്ന സംസ്ഥാന സര്‍ക്കാരിനെതിരായ പ്രതിഷേധം ശക്ത മാക്കുന്നതിന്റെ ഭാഗമയാണ് അവകാശ പത്രിക സമര്‍പ്പണം നടത്തുന്നതെന്ന് ഭാരവാ ഹികള്‍ അറിയിച്ചു.കോവിഡ് കാലം മുതല്‍ തടഞ്ഞു വെച്ച ഡി.എ ഏറ്റവും കൂടുതല്‍ അനുവദിക്കാനുളളത് സംസ്ഥാനത്തെ കോളജ് അധ്യാപകര്‍ക്കാണ്.ഒരു ഗഡു പോലും നല്‍കാതെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രം 42 ശതമാനം ഡി.എ സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച അനുവദിക്കുകയുണ്ടായി. യു.ജി.സി ശമ്പള പരിഷ്‌കരണത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 750 കോടി രൂപ നഷ്ടപ്പെട്ടത് സംസ്ഥാന സര്‍ക്കാരിന്റെ കെടുകാ ര്യസ്ഥത കൊണ്ടാണെന്ന് സംഘടന ആരോപിക്കുന്നു.

എം.ഫില്‍ പി.എച്ച്ഡി യോഗ്യതകള്‍ക്ക് നല്‍കി വന്ന ഇന്‍ക്രിമെന്റ് തടയപ്പെട്ടത് നല്‍കു വാന്‍ കോടതി വിധി പുറപ്പെടുവിച്ചപ്പോള്‍ അതിനെതിരെ അപ്പീല്‍ നല്‍കിയത് ഏക സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്.പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതു മായി ബന്ധപ്പെട്ട് രക്ഷിതാക്കളുടേയും വിദ്യാര്‍ത്ഥികളുടേയും ആശങ്കകള്‍ പരിഹരി ക്കാന്‍ സര്‍ക്കാരിന് ഇതേവരെ സാധിച്ചിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഇത്തരം വികല നയങ്ങള്‍ക്കെതിരായാണ് സി.കെ.സി.ടി സംസ്ഥാന വ്യാപകമായി മുഴുവന്‍ എം.എല്‍. എമാക്കും നേരിട്ട് നിവേദനം നല്‍കി അവകാശ പത്രിക വാരം ആചരിക്കു ന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു.സംസ്ഥാന കമ്മിറ്റി അംഗം പ്രൊഫ.പി.എം .സലാഹുദ്ദീന്‍ ,ജില്ലാ പ്രസിഡന്റ് ഡോ.ടി.സൈനുല്‍ ആബിദ്, കല്ലടി കോളേജ് യൂണിറ്റ് പ്രസിഡന്റ് ഡോ.ടി.കെ.ജലീല്‍ സെക്രട്ടറി എ.സജ്‌ന എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!