ക്യാമ്പില്‍ പരിശോധിച്ചത് 82 പേരെ
തച്ചനാട്ടുകര : ഗ്രാമപഞ്ചായത്തും പ്രാഥമിക ആരോഗ്യ കേന്ദ്രവും സംയുക്തമായി സൗജ ന്യ ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പും വിവ (വിളര്‍ച്ചയില്‍നിന്നും വളര്‍ച്ചയിലേ ക്ക്) ക്യാമ്പയിനും നടത്തി. രക്തസമ്മര്‍ദ്ദ പരിശോധന, രക്തം, പ്രമേഹ പരിശോധനകള്‍, ക്ഷയരോഗവുമായി ബന്ധപ്പെട്ട് കഫ പരിശോധന, നേത്ര പരിശോധന, 18 മുതല്‍ 55 വരെ പ്രായമുള്ള സ്ത്രീകളിലെ വിളര്‍ച്ച കണ്ടെത്തുന്നതിന് ഹീമോഗ്ലോബിന്‍ പരിശോധന എന്നിവയാണ് നടത്തിയത്. ക്യാമ്പില്‍ 82 പേരെ പരിശോധിച്ചു. പുതുതായി ആറ് രക്ത സമ്മര്‍ദ്ദ-പ്രമേഹ രോഗികളെ കണ്ടെത്തി. ഇവരെ തുടര്‍ ചികിത്സയ്ക്കായി പി.എച്ച്.സി യിലേക്ക് റഫര്‍ ചെയ്തു.
നേത്ര പരിശോധനയില്‍ കാഴ്ചയ്ക്ക് പ്രശ്‌നമുള്ള മൂന്ന് പേരെ കണ്ടെത്തി. ഇവരെ തുടര്‍ പരിശോധനയ്ക്കായി മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. രക്ത ത്തില്‍ ഹീമോഗ്ലോബിന്റെ അളവ് ഒന്‍പതില്‍ താഴെയുള്ള മൂന്ന് പേരെ കണ്ടെത്തു കയും ഇവരുടെ ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് വ്യക്തമായി നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഇവര്‍ക്കായി അയണ്‍ ഗുളികയും വിതരണം ചെയ്തു. ജെ.പി.എച്ച്.എന്‍ ബിന്‍സി, എം.എല്‍.എസ്.പിമാരായ മഞ്ജു, ഹുസ്‌ന, ടി.ബി യൂണിറ്റി ന്റെ ഭാഗമായി ഷമീര്‍, ഒപ്‌റ്റോമെട്രിസ്റ്റ് ആന്‍സി, ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ ക്യാ മ്പിന് നേതൃത്വം നല്‍കി.
ചാമപ്പറമ്പ് എ.എം.എല്‍.പി സ്‌കൂളില്‍ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സലിം നിര്‍വഹിച്ചു. ജെ.പി.എച്ച്.എന്‍ സിന്ധു, ജെ. എച്ച്.ഐമാരായ പ്രിയന്‍, ശ്രുതി, ഹസീന, റഷീദ് മുറിയന്‍കണ്ണി, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.