അഗളി: ആദിവാസി വിഭാഗങ്ങള്‍ക്കുള്ള വിവിധ ക്ഷേമപദ്ധതികള്‍ നേടിയെടുക്കാന്‍ കേരളം ഡല്‍ഹിയില്‍ ഒരു നോഡല്‍ ഓഫീസറെ നിയമിക്കണമെന്ന് കേന്ദ്ര ആദിവാസി ക്ഷേമ വകുപ്പ് മന്ത്രി അര്‍ജുന്‍ മുണ്ട പറഞ്ഞു. ഇതിന്റെ പ്രവര്‍ത്തനത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അട്ടപ്പാടി കിലയില്‍ സം സ്ഥാനതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, ഷെഡ്യൂള്‍ഡ് ഡെവലപ്മെന്റ് ഡയറക്ടര്‍ ഡോ. വിനയ് ഗോയ ല്‍, ട്രൈബല്‍ അഫയേഴ്സ് മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി ആര്‍. ജയ, സബ് കലക്ട ര്‍മാരായ ശ്രീധന്യാ സുരേഷ്, ഡി. ധര്‍മ്മലശ്രീ, ഡി.എം.ഒ ഡോ. കെ.പി. റീത്ത എന്നിവര്‍ പങ്കെടുത്തു.